എഡിറ്റര്‍
എഡിറ്റര്‍
‘3’ തിയ്യേറ്ററുകളില്‍
എഡിറ്റര്‍
Friday 30th March 2012 9:40am

സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘3’ തിയേറ്ററുകളില്‍. ധനുഷിന്റെ കൊലവെറി പാട്ടിലൂടെ റിലീസിംഗിനു മുമ്പേ ഹിറ്റായി മാറിയ 3 തമിഴകം മാത്രമല്ല ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്ന ചിത്രമാണ്.  കൊലവെറി സൃഷ്ടിച്ച തരംഗം തിയേറ്ററുകളിലും ആവര്‍ത്തിക്കപ്പെടുമോ എന്ന് മാത്രമാണ് ഇനിയറിയാനുള്ളത്.

പ്രണയത്തിന്റെ വ്യത്യസ്തമായ സിനിമാ ആവിഷ്‌കാരമാണ് 3. മൂന്നു കാലങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്.

ദേശീയ അവാര്‍ഡ് ജേതാവായ ധനുഷ് നായകവേഷത്തില്‍. കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസനാണ് നായിക. പ്രഭു രോഹിണി, സുന്ദര്‍ രാമു, ശിവ കാര്‍ത്തികേയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍.

സ്‌റ്റൈല്‍മന്നന്റെ മൂത്തമകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാഗത സംഗീത സംവിധായകന്‍ അനിരുദ്ധ ഈണമുട്ട 3 യിലെ എല്ലാ ഗാനങ്ങളും ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു. ധനുഷിന്റെ പിതാവ് കസ്തൂരി രാജയാണ് ചിത്രം നിര്‍മിക്കുന്നത്.

ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ലീക്കായ കൊലവെറി ഗാനത്തിന് യൂട്യൂബില്‍ ലഭിച്ച ഹിറ്റ് അഞ്ച് കോടിയിലിലേറെയാണ്. അതെല്ലാം ധനുഷിന്റെ രചനകളാണെന്ന സവിശേഷതയുമുണ്ട്. രണ്ടുപാട്ടുകള്‍ അദ്ദേഹം ആലപിക്കുന്നുമുണ്ട്. ഇതിലൊന്ന് ചിത്രത്തിലെ നായിക ശ്രുതിഹാസനുമൊത്തുള്ള യുഗ്മഗാനമാണ്.

തമിഴ്‌സിനിമയില്‍ നായകനും നായികയും യുഗ്മഗാനമാലപിക്കുന്നത് വളരെക്കാലത്തിനുശേഷമാണെന്ന പ്രത്യേകതയും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement