ഡി.എം.കെയെയും യു.പി.എയെയും പ്രതിസന്ധിയിലാക്കിയ സ്‌പെക്ട്രം അഴിമതി കഥയ്ക്ക് ഒരു സിനിമയുടെ സ്‌കോപ്പുണ്ട്. അത് കോളിവുഡിലാണെങ്കില്‍ ഗംഭീരമാകുകയും ചെയ്യും.

Subscribe Us:

അതെ, രാജയും കനിമൊഴിയും റാഡിയയുമെല്ലാം കോളിവുഡിലേക്ക് തിരിച്ചെത്തുകയാണ്. 2ജി സ്‌പെക്ട്രം എന്ന ചിത്രത്തിലൂടെ.

തമിഴ് മലയാള ചിത്രങ്ങളില്‍ നിരവധി അമ്മവേഷങ്ങള്‍ ചെയ്ത ലക്ഷ്മി രാമകൃഷ്ണനാണ് കലൈഞ്ചറുടെ പ്രിയപുത്രി കനിമൊഴിയെ അവതരിപ്പിക്കുന്നു. തെന്നിന്ത്യന്‍ ചലച്ചിത്ര രംഗത്ത് വില്ലന്‍വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ റിയാസ് ഖാനാണ് രാജ. കോളിവുഡിലെ മലേഷ്യന്‍ സുന്ദരി ശാന്തി ദേവയാണ് നീരാ റാഡിയ.

ജോഹര്‍ മനോഹറാണ് കോളിവുഡില്‍ ഏറെ ചര്‍ച്ചയാവുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

സ്‌പെക്ട്രം അഴിമതിയ്ക്കു പിന്നിലെ കഥകളും അതിന്റെ യഥാര്‍ത്ഥ ഗുണങ്ങള്‍ അനുഭവിച്ചതാരൊക്കെയാണെന്നുമാണ് ചിത്രം പറയാന്‍ ശ്രമിക്കുന്നത്. തിരക്കഥ എന്തെങ്കിലും നിയമപ്രശ്‌നങ്ങളുണ്ടാക്കുമോ എന്നൊക്കെ പരിശോധിച്ചു കഴിഞ്ഞു.

ചിത്രത്തിലേത് യഥാര്‍ത്ഥ സംഭവമായതിനാല്‍ അതിന് പരമ്പരാഗത രീതിയിലുള്ള ഒരു ക്ലൈമാക്‌സ് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന മുന്നറിയിപ്പും സംവിധായകന്‍ നല്‍കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണവും, കോടതി നടപടികളും തുടരുകയാണ്. കോടതിയുടെ അന്തിമ വിധി എന്താവുമെന്ന് ഇപ്പോള്‍ പ്രവചിക്കാത്തതിനാല്‍ ഈ ചിത്രത്തിന് സാധാരണ കാണുന്നതുപോലുള്ള ക്ലൈമാക്‌സുണ്ടാവില്ല. സംവിധായകന്‍ പറഞ്ഞു.