Categories

Headlines

സംവിധായകയായി സിമ്രാന്‍

simran,thamilactres simranകുറച്ചുകാലം സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയും വിവാഹശേഷം സിനിമയെ പാടേ ഉപേക്ഷിക്കുകയും ചെയ്യുക എന്ന ട്രന്റാണ് നടിമാരില്‍ കുറച്ചുമുന്‍പ് വരെ കണ്ടത്. എന്നാല്‍ സിനിമയില്‍ നിന്ന് വിട്ടുപോയി കുറച്ചുകാലത്തിനുശേഷം ഭാവപകര്‍ച്ചയോടെ സിനിമയില്‍ എത്തിച്ചേരുന്ന നടികളെയാണ് ഈയിടെ നാം കാണുന്നത്. തമിഴകത്തിലെ സിമ്രാനും ഇക്കൂട്ടത്തിലേക്കെത്തുകയാണ്.

1990കളില്‍ കോളിവുഡില്‍ സ്ഥിരസാന്നിധ്യമായിരുന്ന സിമ്രാന്റെ മടങ്ങിവരവ് സംവിധായകയുടെ വേഷത്തിലാണ്. ബോളിവുഡില്‍ അടുത്തിടെ സൂപ്പര്‍ഹിറ്റായ ഒരു ചിത്രത്തിന്റെ റീമേക്കിലൂടെയാണ് സിമ്രാന്‍ സംവിധായകയാവുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സിമ്രാന്‍ തയ്യാറായില്ല.

ഒരു ചിത്രം സംവിധാനം ചെയ്യുക എന്നത് തന്റെ ദീര്‍ഘകാലമായുള്ള അനുഭവമാണ്. അതാണിവിടെ സഫലമാകാന്‍ പോകുന്നതെന്ന് സിമ്രാന്‍ പറഞ്ഞു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഒരുക്കുന്ന തിരക്കിലാണ് നടിയിപ്പോള്‍. ധാരാളം ഹിറ്റ് സിനിമകളില്‍ അഭിനയിച്ച തനിക്ക് പ്രേക്ഷകരുടെ ആവശ്യം എന്താണെന്ന് അറിയാം. എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയായിരിക്കും ഇതെന്നും സിമ്രാന്‍ ഉറപ്പ് നല്‍കുന്നു.

വിജയ്, അജിത്, മാധവന്‍്, കമല്‍ഹാസന്‍, വിജയകാന്ത് തുടങ്ങിയവരുടെ നായികയായി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ സിമ്രാന്‍ വേഷമിട്ടിരുന്നു. എന്നാല്‍ വിവാഹശേഷം സിമ്രാന്‍ അഭിനയത്തോട് വിടപറയുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ