കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ മഹാരഥോത്സവത്തിനിടയില്‍ കാലില്‍ രഥ ചക്രം കയറി കയറി മലയാളി മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. വടകര നാദാപുരം മണക്കാട് തെരുവിലെ എം വി ബാബു (45) ആണ് മരിച്ചത്. കണ്ണൂര്‍ ചൊവ്വയിലെ പോത്തോടി വീട്ടില്‍ ഹരിദാസനാണ് (48) പരിക്ക്. ശക്തമായ തിരക്കില്‍പ്പെട്ടാണ് അപകടമുണ്ടായത്. കാല്‍പാദത്തില്‍ പരിക്കേറ്റ ഹരിദാസന്‍ കുന്ദാപുര സ്വകാര്യ ആശുപത്രിയിലാണ്.

ചൊവ്വാഴ്ച വൈകിട്ട് 5.45ന് മഹാരഥോത്സവം തുടങ്ങിയ ഉടന്‍ രഥം വലിക്കുന്നതിനിടെ ക്ഷേത്ര കവാടത്തിനടുത്തായിരുന്നു അപകടം. തുടയെല്ലുകള്‍ പാടേ തകര്‍ന്ന ബാബുവിനെ കൊല്ലൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

Subscribe Us:

മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലെ ലൈബ്രറി ജീവനക്കാരനാണ് ബാബു.ബാബു പരേതനായ കേളപ്പന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: വിനീത (ഊരാളുങ്കല്‍ എല്‍ പി സ്‌കൂള്‍ അധ്യാപിക). മക്കള്‍: അഭിനന്ദ്, കാര്‍ത്തിക്. സഹോദരങ്ങള്‍: സുധ, റീന.