Categories

കൊല്ലം മേയര്‍ തിരഞ്ഞെടുപ്പ്: വേണുഗോപാലിന് സസ്‌പെന്‍ഷന്‍

കൊല്ലം: കൊല്ലം മേയര്‍ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് അനുകൂലമായി വോട്ടു ചെയ്ത നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി വേണുഗോപാലിനെ സി പി ഐ എം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വോട്ട് അസാധുവാക്കിയ സി പി ഐ എം അംഗം ബേസിന്‍ലാലിനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടുണ്ട്. സി പി ഐ എം കൊല്ലം ഏരിയാ കമ്മിറ്റിയാണ് ഇരു നടപടികളും സ്വീകരിച്ചത്.

അതേ സമയം യു ഡി എഫ് സ്ഥാനാര്‍ഥിയും നിലവിലെ പ്രതിപക്ഷനേതാവുമായ ജോര്‍ജ് ഡി കാട്ടിലിന് അബദ്ധത്തിലാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വേണുഗോപാല്‍
പറഞ്ഞു.തിരഞ്ഞെടുപ്പില്‍ സി പി ഐ എമ്മിലെ ബെയ്‌സില്‍ ലാലിന്റെയും ആര്‍ എസ് പി യിലെ ബേബി സേവ്യര്‍, ഷംന എന്നിവരുടെയും വോട്ടുകള്‍ അസാധുവായി.ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ സി പി ഐ എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട എന്‍ പദ്മലോചനന്‍ മേയര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.