കൊല്ലം: പോസ്റ്റര്‍ ഒട്ടിച്ചതിനെചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന് കുത്തേറ്റു. കിളികൊല്ലൂര്‍ സ്വദേശിയായ നജീബിനാണ് കുത്തേറ്റത്. പുലര്‍ച്ചെ 1.30ഓടെ ചാത്തിനാംകുളത്തായിരുന്നു സംഭവം. കുത്തേറ്റ നജീബിനെ കൊല്ലം ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് കിളികൊല്ലൂര്‍ സ്വദേശി റോയിക്കെതിരെ പോലീസ് കേസെടുത്തു. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ഒളിവിലാണ്. കിളികൊല്ലൂര്‍ പോലീസ് കേസെടുത്തു. എ.ഐ.വൈ.എഫ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.