കൊല്ലം: കൊല്ലം റൂറല്‍ എസ്.പി കെ.ബി ബാലചന്ദ്രനെ സ്ഥലംമാറ്റി. മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.[innerad]

മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബാലചന്ദ്രനെ സ്ഥലംമാറ്റണമെന്ന് ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശിക്കുകയായിരുന്നു.

കൊല്ലം റൂറല്‍ പോലീസിന്റെ പരിധിയില്‍ മണലൂറ്റ് വ്യാപകമായതിനെ തുടര്‍ന്നാണ് ബാലചന്ദ്രനെതിരേ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

മണല്‍ മാഫിയയ്ക്ക് എസ്.പി ഒത്താശ ചെയ്തുകൊടുക്കുന്നെന്നായിരുന്നു പരാതി. അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെ ഗുരുതരമായ പരാമര്‍ശങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്

മണല്‍ മാഫിയയ്‌ക്കെതിരേ കൊല്ലത്ത് പോലീസ് നടത്തുന്ന നീക്കങ്ങള്‍ക്ക് റൂറല്‍ എസ്.പിയുടെ ഭാഗത്ത് നിന്നും സഹകരണം ലഭിക്കുന്നില്ലെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു.

ബാലചന്ദ്രന്‍ സര്‍വീസില്‍ നിന്ന് നേരത്തെ വിരമിച്ചെങ്കിലും ഐ.പി.എസ് കിട്ടിയതിനെതുടര്‍ന്നാണ് സര്‍വീസ് നീട്ടിക്കിട്ടുകയായിരുന്നു.