എഡിറ്റര്‍
എഡിറ്റര്‍
മാലമോഷ്ടാക്കളെന്ന് ആരോപിച്ച് അമ്മയ്ക്കും മകനുമെതിരെ മഫ്ടി പൊലീസിന്റെ കൈയ്യേറ്റം; പൊലീസിനെതിരെ പരാതിയുമായി യുവതി
എഡിറ്റര്‍
Thursday 6th April 2017 9:17am

 

 

കൊട്ടിയം: കൊല്ലം കൊട്ടിയത്ത് മാലമോഷ്ടാക്കളെന്നാരോപിച്ച് അമ്മയ്ക്കും മകനുമെതിരെ പൊലീസിന്റെ അതിക്രമം. മഫ്ടിയിലെത്തിയ പോലീസ് സംഘം മാല മോഷ്ടാക്കളെന്നാരോപിച്ച് അമ്മയെയും മകനെയും ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചു. വീട്ടമ്മയുടെ നിലവിളികേട്ട് നാട്ടുകാരെത്തിയപ്പോള്‍ അബദ്ധം മനസ്സിലായ മൂന്നംഗ പോലീസ് സംഘം കാറില്‍ കയറിപ്പോയി.


Also read പൊലിസിന്റെ മനോവീര്യം; ഇ.എം.എസിനെ ഉദ്ധരിച്ച് പിണറായി വിജയന് എം.എ ബേബിയുടെ മറുപടി 


ആലുംമൂട് ചെറിയില താഴമ്പത്ത് ചാരുവിള പുത്തന്‍വീട്ടില്‍ സുബൈറിന്റെ ഭാര്യ മുംതാസിനെ(32)യാണ് ആളുമാറി പോലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചത്.

ഇന്നലെ പതിനൊന്ന് മണിയോടെ മുഖത്തല സെന്റ് ജൂഡ് സ്‌കൂള്‍ ബസ്സ്റ്റോപ്പിലാണ് അമ്മയെയും മകനെയും മഫ്ടിയിലെത്തിയ പൊലീസ് സംഘം വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചത്. മകന്റെ സ്‌കൂള്‍ പ്രവേശനത്തിനുള്ള അഭിമുഖത്തിനുശേഷം ബസ് കാത്തുനില്‍ക്കുകയായിരുന്നു ഇവരുടെ മുന്നിലേക്ക് അതിവേഗത്തിലെത്തിയ കാറില്‍ നിന്നിറങ്ങിയ സംഘം യുവതിയെ വാഹനത്തിനുള്ളിലേക്ക് തള്ളിക്കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.

ഇരുവരുടെയും നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ പോലീസാണെന്നും മാലമോഷണക്കേസ് അന്വേഷണവുമായി എത്തിയതാണെന്നും ആളുമാറിപ്പോയെന്നും പൊലീസ് പറഞ്ഞു. ഒന്നരമാസംമുമ്പ് നടന്ന ശസ്ത്രക്രിയകാരണം ബലപ്രയോഗത്തിനിടെ അവശയായ യുവതി സംഭവസ്ഥലത്ത് കുഴഞ്ഞു വീഴുകയും ചെയ്തിരുന്നു.

സംഭവത്തെ തുടര്‍ന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഭവമന്വേഷിച്ച് കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഇവരോട് പൊലീസ് മോശമായി പെരുമാറിയതായി ജനപ്രതിനിധികള്‍ ആരോപിച്ചു.

കരിക്കോട്ട് നടന്ന ഒരു മോഷണക്കേസില്‍ വെള്ള ചുരിദാര്‍ ധരിച്ച സ്ത്രീയും സംഘത്തിലുണ്ടെന്നായിരുന്നെ വിവരത്തെതുര്‍ന്ന് എത്തിയതാണെന്നും മുംതാസും അതേ നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്നും പറഞ്ഞ പൊലീസ് സംശയം തോന്നിയതിനെത്തുടര്‍ന്ന് വനിതാ പോലീസ് അടക്കമുള്ളവര്‍ സ്ത്രീയോട് പേരും തിരിച്ചറിയല്‍ കാര്‍ഡും ചോദിക്കുകയായിരുന്നെന്നും സംശയം തോന്നിയപ്പോഴാണ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.


Dont miss ‘മഹിജയുടെ സമരത്തെ തള്ളിപ്പറയാനില്ല’; നീതിക്കായുള്ള സമരത്തില്‍ സംഘടന ഒപ്പമുണ്ടാകുമെന്നും എസ്.എഫ്.ഐ


പൊലീസാണെന്ന പേരില്‍ തന്നെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി പൊലീസിന് പരാതിയും നല്‍കിയിട്ടുണ്ട്.

Advertisement