എഡിറ്റര്‍
എഡിറ്റര്‍
കൊല്ലം നായര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സാപ്പിഴവ്; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍
എഡിറ്റര്‍
Tuesday 9th May 2017 9:56am

കൊല്ലം: കൊല്ലത്തെ ഡോ. നായര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയിലായതായി പരാതി.

കഴിഞ്ഞ മാസം 27നാണ് സൈക്കിളില്‍ നിന്ന് വീണ് കൈ ഒടിഞ്ഞ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അബിയെ കൊല്ലം നായേഴ്സ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിക്കുന്നത്.

അടുത്ത ദിവസം  ശസ്ത്രക്രീയ ചെയ്യാനായി ഓപ്പറേഷന്‍ തിയേറ്ററിലേയ്ക്ക് മാറ്റി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടിയുടെ അവസ്ഥയെ കുറിച്ചുള്ള വിവരമൊന്നും ഡോക്ടര്‍മാര്‍ അറിയിച്ചില്ല.

തുടര്‍ന്ന് കുട്ടിയുടെ പിതാവ് അയ്യപ്പന്‍ ഡോക്ടറോട് കാര്യം തിരക്കിയപ്പോള്‍ മയങ്ങാനുള്ള മരുന്ന് നല്‍കിയപ്പോള്‍ അബിയുടെ ആരോഗ്യം ഗുരുതരമായെന്നാണ് ലഭിച്ച മറുപടി.


Dont Miss സെന്‍കുമാര്‍ കേസില്‍ വ്യക്തത ഹര്‍ജി നല്‍കിയ സര്‍ക്കാരില്‍ നിന്ന് സുപ്രീം കോടതി 25000 രൂപ പിഴ ഈടാക്കിയത് എന്ത് അടിസ്ഥാനത്തില്‍: സെബാസ്റ്റിയന്‍ പോള്‍ 


എന്നാല്‍ ഇത് വിശ്വസിക്കുന്നില്ലെന്നും ചികിത്സാ പിഴവാണ് ജീവന്‍ അപകടത്തിലാവാന്‍ കാരണമെന്നും അബിയുടെ പിതാവ് അയ്യപ്പന്‍ പറഞ്ഞു.

കഴിഞ്ഞ 11 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തിലാണ് അബിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ശസ്ത്രക്രിയയ്ക്ക് മുന്‍പ് മയക്കാനുള്ള മരുന്നിന്റെ അളവ് കൂടിയതാണ് തന്റെ മകന്റെ ജീവന്‍ അപകടത്തിലാക്കിയതെന്ന് അയ്യപ്പന്‍ പറയുന്നു.

തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയ അബി ഇപ്പോഴും വെന്റിലേറ്ററിലാണ്.

അതേസമയം ചികിത്സ പിഴവ് അല്ലെന്നും അപൂര്‍വ്വം ചിലരുടെ ശരീരം മയക്കാനുള്ള അനസ്തേഷ്യ നല്‍കുമ്പോള്‍ പ്രതികൂലമായി പ്രതികരിക്കാറുണ്ടെന്നും, അതാണ് അബിക്കും സംഭവിച്ചതെന്നുമാണ് നായേഴ്സ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Advertisement