എഡിറ്റര്‍
എഡിറ്റര്‍
ചായ നല്‍കാന്‍ വൈകിയതിന് വികലാംഗന്റെ ചായക്കട കലക്ടര്‍ പൂട്ടിച്ചതായി പരാതി
എഡിറ്റര്‍
Thursday 30th January 2014 4:20pm

vimalan

കൊല്ലം: ജില്ലാകലക്ടര്‍ക്ക് ചായ നല്‍കാന്‍ അല്‍പസമയം വൈകിയതിന് കലക്ടര്‍ ചായക്കട പൂട്ടിച്ചതായി പരാതി.

കൊല്ലം കലക്‌ട്രേറ്റ് വളപ്പില്‍ 20 വര്‍ഷം ചായക്കടനടത്തിയിരുന്ന വിമലന്‍ എന്നയാളുടെ ചായക്കടയാണ് കലക്ടര്‍ പൂട്ടിച്ചത്. ശരീരത്തിന്റെ 80 ശതമാനത്തോളം വൈകല്യമുള്ള വിമലിന്റെ ഉപജീവനമാര്‍ഗമായിരുന്നു ചായക്കട.

ചായക്കടയിലെ ജീവനക്കാര്‍ ഉച്ചഭക്ഷണത്തിന് പോയ സമയത്ത് കലക്ടര്‍ക്ക് ചായവാങ്ങാനായി സഹായി വരുകയും അഞ്ച് മിനുറ്റ് വൈകുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അപമര്യാതയായിപ്പോയെന്ന് പറഞ്ഞ് കലക്ടര്‍ ഇടപെട്ട് ചായക്കട പൂട്ടിക്കുകയായിരുന്നെന്നും വിമലന്‍ പഞ്ഞു.

കട തുറന്നാല്‍ മുദ്രവെക്കുമെന്ന് വില്ലേജ് ഓഫീസര്‍ അറിയിക്കുകയും ചെയ്തതായി ഇദ്ദേഹം പറഞ്ഞു.

കലക്ടറുടെ നടപടിക്കെതിരെ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും ഫലമുണ്ടായില്ല. കലക്ടറുടെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Advertisement