എഡിറ്റര്‍
എഡിറ്റര്‍
മുകേഷിന്റെ പ്രതികരണം പാര്‍ട്ടിയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് കൊല്ലം സി.പി.ഐ.എം; മാപ്പ് പറയാന്‍ തയ്യാറായാല്‍ സ്വീകരിക്കുമെന്നും ജില്ലാ നേതതൃത്വം
എഡിറ്റര്‍
Tuesday 4th July 2017 7:23pm

കൊല്ലം: നടനും എം.എല്‍.എയുമായ മുകേഷിനെതിരെ സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശനം. ‘അമ്മ’യുടെ പത്രസമ്മേളനത്തിനിടയിലെ മുകേഷിന്റെ പെരുമാറ്റം പാര്‍ട്ടിയെ നാണംകെടുത്തുന്നതായിരുന്നുവെന്നും സര്‍ക്കാര്‍ ഇരയ്ക്കൊപ്പമല്ലെന്ന പ്രതീതി സൃഷ്ടിച്ചുവെന്നുമായിരുന്നു വിമര്‍ശനം.

മുകേഷ് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു. യോഗത്തില്‍ ഭൂരിപക്ഷവും മുകേഷിനെതിരായാണ് പ്രതികരിച്ചത്. എന്നാല്‍ തെറ്റ് തിരുത്താന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണെന്നും സെക്രട്ടേറിയറ്റില്‍ പറഞ്ഞു.

അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഒരു വാക്കുപോലും മോശമായി പറഞ്ഞിട്ടില്ലെന്ന് നടനും എം.എല്‍.എയുമായ മുകേഷ് പിന്നീട് തിരുത്തിയിരുന്നു. തനിക്കെതിരായ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നെന്നും നല്ലൊരു നേതാവായി മാറുന്നതിന് വേണ്ടിയാണ് വിമര്‍ശനങ്ങളെന്നും മുകേഷ് പ്രതികരിച്ചിരുന്നു.

അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് മുകേഷ് പൊട്ടിത്തെറിച്ചിരുന്നു. യോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്ന യോഗത്തിലാണ് മുകേഷ് ദേഷ്യപ്പെട്ട് സംസാരിച്ചത്. സഹിക്കുന്നതിന് ഒരതിരുന്ന് എന്നൊക്കെയായിരുന്നു മുകേഷിന്റെ വാക്കുകള്‍.

ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമുണ്ടോയെന്നും താരത്തിനെതിരെ മന:പൂര്‍വം കരിവാരി തേക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്ന ചോദ്യവുമാണ് മുകേഷിനെ ചൊടിപ്പിച്ചത്.

ദിലീപ് ഞങ്ങളുടെ കൂടെ ഇരിക്കുകയല്ലേയെന്നും പിന്നെ എങ്ങനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് നിങ്ങള്‍ പറയുകയെന്നും മുകേഷ് ചോദിച്ചിരുന്നു.

Advertisement