Categories

ആ കുട്ടിയുടെ മാതാവ് സേലം സ്വദേശിനി

കൊല്ലം: കൊല്ലത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ആണ്‍കുട്ടികളുടെ യാഥാര്‍ഥ മാതാവ് സേലം സ്വദേശിനി ദേവയാനിയെന്ന് പോലീസ്. കുട്ടിയോടൊപ്പം അറസ്റ്റിലായ പാണ്ഡ്യന്റെ കാമുകിയാണ് ദേവയാനി. ദേവയാനിയുമായി പിണങ്ങിയ പാണ്ഡ്യന്‍ കുട്ടിയുമായി കടന്നുകളയുകയായിരുന്നു.

മനീഷ് എന്നാണ് കുട്ടിയുടെ പേര്. മനീഷിനെ കാണാനില്ലെന്ന് ദേവയാനി സേലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മൈസൂരില്‍ താമസിക്കുന്ന മഞ്ചേരി സ്വദേശികളായി ദമ്പതികള്‍ കുട്ടിയുടെ അവകാശവാദവുമായി എത്തിയിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ഇവരാണോ എന്നറിയാനുള്ള ഡി.എന്‍.എ പരിശോധനയുടെ ഫലം പുറത്തുവരാനിരിക്കെയാണ് പോലീസിന്റെ പുതിയ കണ്ടെത്തല്‍

സംഭവം ഇങ്ങനെ

സിഗരറ്റ് കുറ്റി ഉപയോഗിച്ച് പൊള്ളിച്ച നിലയില്‍ കണ്ടെത്തിയ കുട്ടിയെയും ഒപ്പം ഉണ്ടായിരുന്ന പാണ്ഡ്യനെയും കൊല്ലം റയില്‍വേസ്റ്റേഷനില്‍ നിന്നും നാട്ടുകാര്‍ തടഞ്ഞുവച്ചു പോലീസില്‍ എത്തിച്ചു. തുടര്‍ന്ന് വിക്ടോറിയ ആശുപത്രിയിലെത്തിച്ച് കുട്ടിക്ക് പ്രാഥമിക ശ്രുശ്രൂഷ നല്‍കിയശേഷം പോലീസിന്റെ വനിതാ ഹെല്‍പ് ലൈനില്‍ എത്തിച്ചു.

വനിതാ പോലീസുകാര്‍ ആഹാരം നല്‍കി വൈകീട്ടോടെ കൊച്ചുപിലാം മുട്ടിലെ ചൈല്‍ഡ് ഹോമിലേക്കു മാറ്റുകയായിരുന്നു.

കുട്ടിയെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ എന്ന അവകാശപ്പെട്ട് മഞ്ചേരി സ്വദേശികളെത്തി. മഞ്ചേരി സ്വദേശികലായ മുഹമ്മദ് അസ്ഹര്‍, ശരീഫ എന്നിവരാണ് എത്തിയത്. എന്നാല്‍ ഡി. എന്‍. എ പരിശോധനയ്ക്കുശേഷം കുട്ടിയെ നല്‍കാമെന്ന നിലപാട് പോലീസ് സ്വീകരിക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.