Categories

പൊള്ളലേറ്റ നാലു വയസ്സുകാരനെ ഏറ്റുവാങ്ങാന്‍ മാതാപിതാക്കളെത്തി

കൊല്ലം: കൊല്ലത്ത് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ഏറ്റുവാങ്ങാന്‍ മാതാപിതാക്കള്‍ എത്തി. മൈസൂരില്‍ താമസിക്കുന്ന മഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ഹര്‍, ശരീഫ എന്നിവരാണ് എത്തിയത്. കുട്ടിയെ കണ്ട ഉടന്‍ തന്നെ ഇത് തന്റെ കുട്ടിയാണെന്ന് പറഞ്ഞ് ശരീഫ നിലവിളിക്കാന്‍ തുടങ്ങുകയായിരുന്നു.

വൈകീട്ടാണ് മാതാപിതാക്കള്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് പോലീസ് ഇവരെ കുട്ടിയുടെ അടുത്തേക്ക് കൊണ്ട് പോവുകയായിരുന്നു. എന്നാല്‍ കുട്ടികളുടെ മാതാപിതാക്കള്‍ ഇതു തന്നെയാണോ എന്നറിയാന്‍ ഡി.എന്‍.എ പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം.

സിഗരറ്റ് കുറ്റി ഉപയോഗിച്ചു പൊള്ളിച്ച നിലയില്‍ നാലു വയസ്സുകാരനെ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ചെല്‍ഡ് വെല്‍ഫെയര്‍ ഹോമിലേക്കു മാറ്റി.
മുഖത്തും ശരീരത്തും സിഗരറ്റോ ചൂടാക്കിയ ഇരുമ്പുദണ്ഡോ ഉപയോഗിച്ചു പൊള്ളലേല്‍പ്പിച്ച നിലയില്‍ കാണപ്പെട്ട നാലു വയസ്സുകാരനെയും ഒപ്പമുണ്ടായിരുന്ന പാണ്ഡ്യനെയും (45) കൊല്ലം റയില്‍വേ സ്‌റ്റേഷനില്‍ സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞുവച്ചു പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഈറോഡിലാണു വീടെന്ന് ഇയാള്‍ മാറ്റിപ്പറഞ്ഞു. സംശയം തോന്നിയ പാണ്ഡ്യനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുട്ടിയെ വിക്‌ടോറിയ ആശുപത്രിയില്‍ പ്രാഥമികശുശ്രൂഷ നല്‍കിയശേഷം പൊലീസിന്റെ വനിതാ ഹെല്‍പ്‌ലൈനില്‍ എത്തിച്ചു.

വനിതാ പൊലീസുകാര്‍ ആഹാരം നല്‍കി. വൈകിട്ടോടെ കൊച്ചുപിലാംമൂട്ടിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമിലേക്കു മാറ്റുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.