കൊല്ലം: ചാമക്കടയില്‍ വിവാഹസല്‍ക്കാരവേദിയില്‍ അതിക്രമിച്ചുകയറി അക്രമം നടത്തിയ സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. ജോനകപ്പുറം സ്വദേശി ദില്‍ഷാദാണ് അറസ്റ്റിലായത്.

ശനിയാഴ്ച്ച താമരക്കുളത്തെ ഓഡിറ്റോറിയത്തില്‍ വിവാഹസല്‍ക്കാരം നടക്കുന്നതിനിടെയാണ് ഒരുസംഘം ഗുണ്ടകള്‍ അക്രമം നടത്തിയത്. അക്രമത്തില്‍ എസ് എം പി കോളനിയിലെ മോഹന്‍കുമാര്‍ (30) മരിച്ചിരുന്നു. നഗരത്തിലെ സിനിമാ തീയേറ്ററില്‍ ടിക്കറ്റെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ കലഹമാണ് അക്രമത്തില്‍ കലാശിച്ചത്.