കൊല്‍ക്കത്ത: ലാ മാര്‍ഷനെര്‍സ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രിന്‍സിപ്പല്‍ സുനിര്‍മല്‍ ചക്രവര്‍ത്തി, അധ്യാപകരായ ഗാര്‍നിയന്‍, പാര്‍ത്തോ ദത്ത്, ഡേവിഡ് റൗന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഏഴുമാസം മുമ്പായിരുന്നു റോവന്‍ജിത് റൗളയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പ്രിന്‍സിപ്പല്‍ നടത്തിയ ചൂരല്‍പ്രയോഗത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ആരോപണമുയര്‍ന്നിരുന്നു.

Subscribe Us:

തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ പ്രിന്‍സിപ്പലിനെതിരേയും അധ്യാപകര്‍ക്കെതിരേയും പരാതി നല്‍കിയിരുന്നു. കുട്ടികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ദേശീയ കമ്മീഷന്‍ അന്വേഷണം നടത്തുകയും പ്രിന്‍സിപ്പലും അധ്യാപകരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.