മുംബൈ: മികച്ച വിജയത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് പ്ലേ ഓഫ് സാധ്യതകള്‍ കൂടുതല്‍ സജീവമാക്കി. ഐ.പി.എല്ലില്‍ നിന്ന് ഇതിനകം തന്നെ പുറത്തായ പൂനെ വാരിയേര്‍സിനെ ഏഴുവിക്കറ്റിനാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്.

പ്രമുഖ ബാറ്റ്‌സ്മാന്‍മാരെല്ലാം നിറംമങ്ങിയ മല്‍സരത്തില്‍ ആദ്യംബാറ്റുചെയ്ത പൂനെയ്ക്ക് 118 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 24 റണ്‍സെടുത്ത യുവരാജ് സിംഗാണ് ടോപ് സ്‌കോറര്‍. ഗാംഗുലി 18 റണ്‍സും പാണ്ഡേ, ഫെര്‍ഗൂസന്‍ എന്നിവര്‍ പതിനാറും റണ്‍സെടുത്തു.

വേഗതയെറിയ തുടക്കം ലഭിച്ച കൊല്‍ക്കത്ത 16.4 ഓവറില്‍ കളി തീര്‍ത്തു. ക്യാപ്റ്റന്‍ ഗംഭീര്‍ (54*) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ യൂസുഫ് പഠാന്‍ (29), മനോജ് തിവാരി (24) എന്നിവര്‍ മികച്ച പിന്തുണ നല്‍കി. യൂസുഫ് പഠാനാണ് കളിയിലെ താരം.