ന്യൂദല്‍ഹി: അഴിമതി ആരോപണം നേരിടുന്ന കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സൗമിത്ര സെന്‍ കുറ്റക്കാരനെന്ന് രാജ്യസഭാധ്യക്ഷന്‍ നിയോഗിച്ച സമിതി കണ്ടെത്തി. ഇതോടെ അദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുളള നടപടികള്‍ ഉണ്ടായേക്കും.

ഭരണഘടനയിലെ 124, 217 വകുപ്പുകള്‍ പ്രകാരം സൗമിത്രസെന്‍ കുറ്റക്കാരനാണെന്നാണ് സുപ്രിം കോടതി ജഡ്ജി ബി സുദര്‍ശന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.

സൗമിത്ര സാമ്പത്തിക ക്രമക്കേട് നടത്തിയതായി മൂന്നംഗസമിതി കണ്ടെത്തി. 33.2 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതായാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് ഇനി രാജ്യസഭ ചര്‍ച്ചചെയ്യും. കൗണ്‍സില്‍ മുഖേനെ തന്റെ ഭാഗം വാദിക്കാനും സൗമിത്രസെന്നിന് അവസരം ലഭിക്കും.

രാജ്യത്തിന്റെ ചരിത്രത്തില്‍ ഇംപീച്ച് ചെയ്യപ്പെടുന്ന രണ്ടാമത്തെ ജഡ്ജിയാണ്