കൊല്‍ക്കത്ത: കൊല്‍ക്കത്ത മെട്രോ റയിലിന്റെ രണ്ടു കോച്ചുകള്‍ പാളം തെറ്റി. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇന്നു രാവിലെയായിരുന്നു അപകടം. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല,

ഡംഡം സ്‌റ്റേഷനില്‍ നിന്നും സെന്‍ട്രല്‍ സ്‌റ്റേഷനിലേക്ക് പുറപ്പെട്ട ട്രെയിനാണ് പാളംതെറ്റിയത്. എന്നാല്‍ അപകടത്തിനുശേഷം റയില്‍വേ അധികൃതര്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ചെയ്തില്ലെന്ന് ആരോപിച്ച് യാത്രക്കാര്‍ ബഹളമുണ്ടാക്കിയത് നേരിയ സംഘര്‍ഷമുണ്ടാക്കി.