കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 10 റണ്‍സ് ജയം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് കൊല്‍ക്കത്തക്ക് ജയം. മഴ വില്ലനായെത്തിയ മത്സരത്തില്‍ ഡെക്ക്-വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് വിജയികളെ പ്രഖ്യാപിച്ചത്.

ജയിക്കാന്‍ 115 റണ്‍സ് വേണ്ടിയിരുന്ന കോല്‍ക്കത്ത 10 ഓവറില്‍ രണ്ടിന് 61 എന്ന നിലയിലുള്ളപ്പോഴാണ് മഴയെത്തിയത്. തുടര്‍ന്ന് മത്സരം തുടരാന്‍ കഴിഞ്ഞില്ല. കൊല്‍ക്കത്തയ്ക്ക് വേണ്ടി 21 റണ്‍സോടെ ജാക്ക് കാലിസ് പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ നാല് വിക്കറ്റിന് 114 റണ്‍സ് നേടി. 54 റണ്‍സ് നേടിയ സുബ്രഹ്മണ്യന്‍ ബദരിനാഥാണ് ടോപ്പ് സ്‌കോറര്‍. ബദരിനാഥ് ഹസ്സിയോടൊപ്പം ചേര്‍ന്ന് നേടിയ 34 റണ്‍സാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.