എഡിറ്റര്‍
എഡിറ്റര്‍
കൊല്‍ക്കത്ത ടെസ്റ്റ്: ഇന്ത്യ 453ന് പുറത്ത്; 219 റണ്‍സ് ലീഡ്
എഡിറ്റര്‍
Friday 8th November 2013 2:52pm

india-west-indies2

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 453 റണ്‍സിന് പുറത്തായി.

വിന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 234 റണ്‍സാണെടുത്തത്. ഇതോടെ 219 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാന്‍ ഇന്ത്യയ്ക്കായി.

വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി സ്പിന്നര്‍ ഷില്ലിങ് ഫോര്‍ഡ് ആറു വിക്കറ്റ് വീഴ്ത്തി. ആറിന് 354 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്.

രോഹത് ശര്‍മയ്ക്കു പിന്നാലെ സ്പിന്നര്‍ ആര്‍. അശ്വിനും സെഞ്ചുറി നേടി.  രോഹിത് 177 റണ്‍സും അശ്വിന്‍ 124 റണ്‍സുമെടുത്തു.

അശ്വിനും രോഹിത്തും ചേര്‍ന്ന് നേടിയ 280 റണ്‍സ് ഏഴാം വിക്കറ്റില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് കൂട്ടുക്കെട്ടാണ്.

അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് രോഹിത്തിന്റേത്.

ഈ വര്‍ഷം മൊഹാലിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ശിഖര്‍ ധവാന്‍ നേടിയ 187 റണ്‍സാണ് ഈ പട്ടികയില്‍ ഒന്നാമത്.

Advertisement