എഡിറ്റര്‍
എഡിറ്റര്‍
കൊല്‍ക്കത്ത ടെസ്റ്റ്: സച്ചിന് വിക്കറ്റ്, ഷമിക്ക് നാല് വിക്കറ്റ്, വെസ്റ്റിന്‍ഡീസ് 234-ന് പുറത്ത്
എഡിറ്റര്‍
Wednesday 6th November 2013 4:02pm

sachin-1

കൊല്‍ക്കത്ത: 199-ാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ സച്ചിന് ഈഡന്‍ ഗാര്‍ഡന്‍സില്‍ വിക്കറ്റ്. വെസ്റ്റിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് 234-ന് അവസാനിച്ചു.

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തി താരമായി.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ സച്ചിന്‍ എറിഞ്ഞ ആദ്യഓവറില്‍ തന്നെ വിക്കറ്റ് വീണു. നാലാം പന്തില്‍ ഷില്ലിങ്‌ഫോര്‍ഡിനെയാണ് എല്‍.ബി.ഡബ്ല്യുവില്‍ കുടുക്കിയത്.

നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മര്‍ലോണ്‍ സാമുവല്‍ (65), രാംദിന്‍ (45), ചന്ദര്‍പോള്‍ (36) എന്നിവര്‍ മാത്രമാണ് കരീബിയന്‍ നിരയില്‍ പിടിച്ചുനിന്നത്.

ഭുവനേശ്വര്‍ കുമാര്‍, പ്രഗ്യാന്‍ ഓജ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് വെസ്റ്റ് ഇന്‍ഡീസ് ഒരു ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്.

മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയിച്ചത്.

Advertisement