മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഇനി മുതല്‍ പുതിയ ലോഗോയില്‍ കാണാം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അംബാസിഡര്‍മാരില്‍ ഒരാളായ ബോളിവുഡ് കിംഗ് ഖാന്‍ ഷാറൂഖ് ഖാനാണ് പുതിയ ലോഗോ പ്രകാശനം നിര്‍വഹിച്ചത്. ബോളിവുഡ് താരസുന്ദരി ജൂഹി ചൗളയും സി.ഇ.ഒ കെ.കെ.ആര്‍ വെങ്കിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ലോഗോ മാറ്റിയതിനൊപ്പം തന്നെ അവരുടെ ടാഗ് ലൈനിലും മാറ്റം വരുത്തിയിട്ടുണ്ട്. ”ന്യൂ ഡോണ്‍ ന്യൂ നൈറ്റ്” എന്നതാണ് പുതിയ ടാഗ് ലൈന്‍. ഇത്തരമൊരു ടാഗിലൂടെ തന്റെ പുതിയ ചിത്രമായ ഡോണിനെ പ്രമോട്ട് ചെയ്യുന്നതുപോലെയാണെന്ന് ഷാരൂഖ് തമാശ രൂപേണ പറഞ്ഞു.

പുതിയ ഡിസൈനിലും ലോഗോയിലും മാറ്റം വരുത്താന്‍ എന്തുകൊണ്ടാണ് തീരുമാനിച്ചതെന്ന ചോദ്യത്തിന് കിംഗ് ഖാന്റെ ഉത്തരം ഇതായിരുന്നു. ‘സ്വര്‍ണ നിറവും കറുപ്പ് നിറവുമായിരുന്നു കഴിഞ്ഞ ലോഗോയില്‍ കൂടുതലായി വന്നത്. എന്നാല്‍ അത് അത്ര ഭാഗ്യനിറമായി തോന്നിയില്ല. പിന്നീട് ജൂഹി ചൗളയുമായി ചര്‍ച്ച നടത്തി. അപ്പോള്‍ അവരാണ് പിങ്ക് നിറം ലോഗോയില്‍ ഉപയോഗിക്കണമെന്നു പറഞ്ഞത്. ടീമംഗങ്ങളുടെ വേഷവും പിങ്ക് നിറം തന്നെയായിരിക്കണം എന്നായിരുന്നു അവരുടെ അഭിപ്രായം’.

പുതിയ ലോഗോ ഭാഗ്യലോഗോ ആയിരിക്കുമെന്നും  ഫൈനില്‍ വിജയം ഉറപ്പായിരിക്കുമെന്നും ജൂഹി ചൗള അഭിപ്രായപ്പെട്ടു. ടീമംഗങ്ങള്‍ പുതിയ ജേഴ്‌സിയില്‍ കൂടുതല്‍ സുന്ദരന്‍മാരാകുമെന്നും ജൂഹി വ്യക്തമാക്കി.

Malayalam News

Kerala News In English