എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍ കിരീടം കൊല്‍ക്കത്തക്ക്
എഡിറ്റര്‍
Monday 28th May 2012 9:17am

ചെന്നൈ: കൊല്‍ക്കത്താ നൈറ്റ്‌റൈഡേഴ്‌സ് ഐ.പി.എലിന്റെ പുതുചാമ്പ്യന്‍മാരായി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹാട്രിക് കിരീടമോഹങ്ങളെ തകര്‍ത്തെറിഞ്ഞാണ് കൊല്‍ക്കത്ത കപ്പില്‍ മുത്തമിട്ടത്. അവസാന ഓവര്‍ വരെ ആവേശം മുറ്റിനിന്ന ഫൈനലില്‍ മഹേന്ദ്ര സിങ് ധോണി നയിച്ച സൂപ്പര്‍ കിങ്‌സിനെതിരെ അഞ്ചു വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം.

191 റണ്‍സ് വിജയലക്ഷ്യത്തില്‍ മറുപടി ബാറ്റിംഗ് ആരംഭിച്ച കൊല്‍ക്കത്ത നൈറ്റ് രൈഡേഴ്‌സ് 20ാം ഓവറിന്റെ നാലാം പന്തില്‍ 192 റണ്‍സെടുത്തു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ക്ക് വേണ്ടി കളത്തിലിറങ്ങിയ നാല് ബാറ്റ്‌സ്മാന്മാരും തിളങ്ങിയപ്പോള്‍ ടീം 20 ഓവറില്‍ മൂന്നു വിക്കറ്റിന് 190 റണ്‍സ് നേടി. ഓപ്പണര്‍മാരായ മൈക്ക് ഹസി(54) യും മുരളി വിജയ് (42) യും ചേര്‍ന്ന് മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് നല്‍കിയത്.

എന്നാല്‍ കൊല്‍ക്കത്തയുടെ മന്‍വീന്ദര്‍ ബിസ്ലയുടെയും (48 പപന്തില്‍ 89) ജാക് കാലിസിന്റെയും (49 പന്തില്‍ 69) റണ്‍സിന്റെ മികവില്‍ രണ്ടുപന്തു ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിന് ലക്ഷ്യത്തിലെത്തുകയായിരുന്നു. ജയിക്കാന്‍ അവസാന ഓവറില്‍ ഒമ്പതു റണ്‍സ് വേണ്ടിയിരിക്കേ തുടരെ രണ്ടു ബൗണ്ടറിയുതിര്‍ത്ത് മനോജ് തിവാരിയാണ് നൈറ്റ്‌റൈഡേഴ്‌സിനെ വിജയതീരത്തെത്തിച്ചത്. ബിസ്ലയാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്

ചെന്നൈ: മൈക്ക് ഹസി ബി കാലിസ് 54 (43), മുരളി വിജയ് സി ശകീബ് ബി ഭാട്യ 42 (32), റെയ്‌ന സി ബ്രെറ്റ് ലീ ബി ശകീബ് 73 (38), ധോണി നോട്ടൗട്ട് 14 (9), എക്‌സ്ട്രാസ് 7, ആകെ 20 ഓവറില്‍ 3ന് 190.

കൊല്‍ക്കത്ത: ബിസ്ല സി ബദരീനാഥ് ബി മോര്‍ക്കല്‍ 89, ഗംഭീര്‍ ബി ഹില്‍ഫെന്‍ഹോസ് 2, കാലിസ് സി ജദേജ ബി ഹില്‍ഫെന്‍ഹോസ് 69 , ശുക്‌ള സി ഹസി ബി ബ്രാവോ 3, പത്താന്‍ സി ബദരീനാഥ് ബി അശ്വിന്‍ 1, ശകീബ് നോട്ടൗട്ട് 11, തിവാരി നോട്ടൗട്ട് 9, എക്‌സ്ടാസ് 8, ആകെ (19.4 ഓവറില്‍ അഞ്ചു വിക്കറ്റിന്) 192.

Advertisement