എഡിറ്റര്‍
എഡിറ്റര്‍
മഴമൂലം ഐ.പി.എല്‍ കൊല്‍ക്കത്ത-ഡെക്കാന്‍ മത്സരം ഉപേക്ഷിച്ചു, ഗ്യാലറിയുടെ മേല്‍ക്കൂര തകര്‍ന്നു
എഡിറ്റര്‍
Wednesday 25th April 2012 10:30am

കോല്‍ക്കത്ത: ഐ.പി.എല്ലില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഡെക്കാന്‍ ചാര്‍ജേഴ്‌സും തമ്മിലുള്ള മത്സരം കനത്ത മഴ മൂലം ഉപേക്ഷിച്ചു. മഴമൂലം ഈഡന്‍ ഗാര്‍ഡനിലെ ഗ്യാലറിയുടെ മേല്‍ക്കൂര തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു.

സ്‌റ്റേഡിയത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ജെ. ബ്ലോക്കിലെ മുളകൊണ്ട് നിര്‍മിച്ച ഭാഗമാണ് കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നു വീണത്. സുരക്ഷാ ക്രമീകരണങ്ങള്‍ നിരീക്ഷിക്കുന്നതിന് 2011ലെ ലോകകപ്പ് വേളയില്‍ നിര്‍മ്മിച്ചതായിരുന്നു ഇത്. അപകടത്തില്‍പ്പെട്ടവരുടെ പരുക്ക് നിസാരമാണെന്ന് പോലീസ് അറിയിച്ചു.

മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഒരോ പോയിന്റ് വീതം പങ്കിട്ടു. മത്സരിച്ച അഞ്ചു കളികളും പരാജയപ്പെട്ട ഡെക്കാന് ലഭിക്കുന്ന ആദ്യ പോയന്റാണിത്.  മത്സരം ഉപേക്ഷിച്ചെങ്കിലും പോയന്റ് പട്ടികയലില്‍ കോല്‍ക്കത്ത രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

Kerala News in English

Malayalam News

Advertisement