എഡിറ്റര്‍
എഡിറ്റര്‍
സേലം ഐ.ടി ഓഫീസ് ആക്രമണം: കൊളത്തൂര്‍ മണിയെ അറസ്റ്റ് ചെയ്തു
എഡിറ്റര്‍
Saturday 2nd November 2013 9:17pm

KOLTHURMANI

സേലം: ദ്രാവിഡര്‍ വിടുതലൈ കഴകം  സ്ഥാപക നേതാവും തീവ്ര തമിള്‍ മൗലീക വാദിയായ കുളത്തൂര്‍ മണിയെ അറസ്റ്റ് ചെയ്തു. സേലം ഇന്‍കം ടാക്‌സ് ഓഫീസിന് നേരെ ആക്രമം അഴിച്ച് വിട്ടതിനാണ് കൊളത്തൂര്‍ മണിയെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.

പൊതു സ്വത്ത് നശിപ്പിക്കുന്നതിനെതിരെയുള്ള നിയമ പ്രകാരമാണ് സെക്ഷന്‍ 120 ബി, 285,3(1) ചുമത്തി മണിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മുപ്പതാം തീയ്യതിയാണ് അറസ്റ്റിലേക്ക് നയിച്ച സംഭവമുണ്ടായത്.

സേലം ഇന്‍കം ടാക്‌സ് ഓഫീസിലേക്കെത്തിയ മണിയും കൂട്ടാളികളും ഓഫീസിന് നേരെ അക്രമണം അഴിച്ച് വിടുകയായിരുന്നു.

ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്ര തലവന്‍മാരുടെ മീറ്റിംഗില്‍ ഇന്ത്യ പങ്കെടുക്കുമെന്ന വിദേശകര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവനക്കെതിരെയായിരുന്നു മണിയുടെയും കൂട്ടരുടെയും പ്രതിഷേധം.

ഓഫീസിന ്മുന്നിലേക്ക് പ്രകടനമായെത്തിയ മണിയും കൂട്ടരും വ്യാപകമായ അക്രമണം അഴിച്ച് വിടുകയായിരുന്നു. കത്തുന്ന വിറകുകൊള്ളിയും ലഘുലേഖകളും ഓഫീസിന് നേരെ വലിച്ചെറിഞ്ഞ പ്രതിഷേധക്കാര്‍ തമിഴരുടെ വികാരം സര്‍ക്കാര്‍ മനസിലാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ശ്രീലങ്കയില്‍ വച്ച് നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്ര തലവന്‍മാരുടെ മീറ്റിംഗില്‍ ഇന്ത്യ പങ്കെടുക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപകമായ പ്രതിഷേധമാണുയരുന്നത്.

എന്നാലിക്കാര്യത്തില്‍ ഇന്ത്യ ഇത് വരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി ചിദംബരം പറഞ്ഞു. ഡി.എം.കെ നേതാവ് കരുണാനിധിയെ വസതിയില്‍ ചെന്ന് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement