Categories

Headlines

കോലഞ്ചേരി നഴ്‌സ് സമരം ഒത്തു തീര്‍പ്പായി; പൈങ്കുളത്ത് സമരം ശക്തമാക്കുന്നു

കൊച്ചി: കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. ശമ്പള വര്‍ധനവിന് മാനേജ്‌മെന്റ് തയാറായതോടെയാണഅ 21 ദിവസം നീണ്ട സമരം ഒത്തുതീര്‍പ്പായത്. വി.പി സജീന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ മുതല്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചയിലാണ് സമരത്തിന് പരിഹാരമായത്. ശമ്പള വര്‍ധനവ് സംബന്ധിച്ച് മാനേജ്‌മെന്റും നഴ്‌സുമാരും തമ്മിലുള്ള ധാരണാപത്രം ഞായറാഴ്ച ഒപ്പുവെക്കും. പ്രൊബേഷന്‍ കഴിഞ്ഞവര്‍ക്ക് 11,000 രൂപ നല്‍കും.

സംഘടനാ രൂപീകരണത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സുമാരെ തടഞ്ഞുവെക്കുന്ന തരത്തിലുള്ള നടപടികളിലേക്ക് ആദ്യം മാനേജ്‌മെന്റ് നീങ്ങിയിരുന്നു. സമരം നിയമവിരുദ്ധമാണെന്നായിരുന്നു മാനേജ്‌മെന്റ് സ്വീകരിച്ച നിലപാട്. ഇന്ന് യു.ഡി.എഫ് യോഗത്തിനായി കൊച്ചിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശ പ്രകാരമാണ് ചര്‍ച്ചകള്‍ നടന്നത്. പിറവം ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നഴ്‌സുമാരുടെ സമരം തീര്‍ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

അതേസമയം, മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് പൈങ്കുളം മാനസികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ഇന്ത്യന്‍ പ്രൈവറ്റ് രജിസ്റ്റേഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് എം.വി സന്തോഷ് അനിശ്ചിത കാല നിരാഹാര സമരം തുടങ്ങിയിട്ടുണ്ട്. സമരത്തിന് പിന്തുണയുമായി ഇന്ത്യന്‍ നഴ്‌സിംഗ് പേരന്റ്‌സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. സമരം മറ്റു ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.

അതിനിടെ, കൊച്ചി അമൃത ആശുപത്രിയിലെ നഴ്‌സുമാര്‍ ചൊവ്വാഴ്ച മുതല്‍ വീണ്ടും സമരം തുടങ്ങും. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നേരത്തെ നടത്തിയ സമരത്തില്‍ പങ്കെടുത്ത ഒരു നഴ്‌സിനെ മൈസൂരിലെ ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ഇതുസംബന്ധിച്ച് ഇന്ന് മാനേജ്‌മെന്റുമായി നഴ്‌സുമാരുടെ സംഘടന നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയാല്‍ ശമ്പള വര്‍ധനവ് ഉണ്ടാവില്ലെന്ന് മാനേജ്‌മെന്റ് നിലപാടെടുത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് അമൃതയില്‍ വീണ്ടും സമരം പ്രഖ്യാപിച്ചത്.

നഴ്‌സസ് സമരത്തെ ഒറ്റിക്കൊടുത്ത മാധ്യമങ്ങളെക്കുറിച്ച് ജാസ്മിന്‍ ഷാ

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ