എഡിറ്റര്‍
എഡിറ്റര്‍
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളെജില്‍ അംഗപരിമിതിയുളള വിദ്യാര്‍ത്ഥിക്ക് എസ്.എഫ്.ഐക്കാരുടെ ക്രൂരമര്‍ദ്ദനം
എഡിറ്റര്‍
Tuesday 7th March 2017 9:32am

കോലഞ്ചേരി: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളെജില്‍ അംഗപരിമിതിയുളള വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ കെ.എം ബാദുഷക്കാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്.

തുടര്‍ന്ന് ബാദുഷയെ കോലഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി കോം വിദ്യാര്‍ത്ഥികളുടെ ക്ലാസ് അവസാനിക്കുന്ന ദിവസമായിരുന്നു മര്‍ദ്ദനം.

വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാദുഷയുടെ താടിക്ക് തട്ടി നീ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രകോപനങ്ങള്‍. തുടര്‍ന്ന് തലങ്ങും വിലങ്ങും തല്ലുകയായിരുന്നെന്ന് ബുാദുഷ ആരോപിക്കുന്നു.

ആര്‍ട്സ് ഡേയുടെ അന്ന് കോളെജില്‍ നടന്ന സംഘര്‍ഷത്തില്‍ അവനുണ്ടായിരുന്നെന്ന് ആരോപിച്ചാണ് ഒരുകൈ മാത്രമുളള അവനെ തല്ലിച്ചതച്ചതെന്ന് ബാദുഷയുടെ പിതാവും പറഞ്ഞു.


Dont Miss അമിത് ഷായുടെ വാഹനത്തിന് നേരെ ഗുജറാത്തില്‍ പട്ടേല്‍ പ്രവര്‍ത്തകരുടെ ചീമുട്ടയേറ്


കോളെജില്‍ ആര്‍ട്സ് ഡേ നടക്കുന്ന അന്ന് അവന്‍ പോയിട്ടുണ്ടായിരുന്നില്ല. അറ്റന്‍ഡന്‍സുളള ക്ലാസ് ദിവസങ്ങളില്‍ മാത്രമെ അവന്‍ കോളെജിലേക്ക് പോകാറുളളു. പി്‌ന്നെ എന്തിന്റെ പേരിലാണ് മര്‍ദ്ദനമെന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പുത്തന്‍കുരിശ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബാദുഷയുടെ മൊഴി പൊലീസെത്തി രേഖപ്പെടുത്തി.

കോളെജ് ചെയര്‍മാനും എസ്എഫ്ഐയുടെ നേതാവുമായ വിജീഷ് വിശ്വംഭരന്‍ അടക്കമുളള ആറോളം വിദ്യാര്‍ത്ഥികളാണ് മര്‍ദിച്ചതെന്നും ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നെന്നുമാണ് ബാദുഷ പരാതിയില്‍ വ്യക്തമാക്കുന്നത്.

അതേസമയം ഇത്തരത്തില്‍ മര്‍ദ്ദനമൊന്നും ഉണ്ടായിട്ടില്ലെന്നും ചെറിയ ഉന്തും തളളുമാണ് കോളെജില്‍ ഉണ്ടായതെന്നും സെന്റ് പീറ്റേഴ്സിലെ എസ്.എഫ്.ഐ നേതൃത്വം പറഞ്ഞു.

Advertisement