കാഠ്മണ്ഡു: ഇന്നലെ അന്തരിച്ച നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ഗിരിജാപ്രസാദ് കൊയ്‌രളയുടെ സംസ്‌ക്കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. എണ്‍പത്തേഴ് വയസായിരുന്നു കൊയ്‌രാള . ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു.രോഗം അല്‍പം ഭേദമായതിനെ തുടര്‍ന്ന് ഗംഗാ ലാല്‍ ഹാര്‍ട്ട് സെന്ററില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കൊയ് രാള മകളുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.

നിലവിലെ നേപ്പാളി ഭരണ മുന്നണിയായ സി പി എന്‍ യു എം എല്‍ കക്ഷിയുടെ രൂപീകരണത്തില്‍ പങ്ക് വഹിച്ച കൊയ്‌രള നാലുതവണ പ്രധാനമന്ത്രിയായിട്ടുണ്ട്.