എഡിറ്റര്‍
എഡിറ്റര്‍
രണ്ടാം ഏകദിനത്തില്‍ കോഹ്‌ലി കളിച്ചേക്കില്ല
എഡിറ്റര്‍
Wednesday 2nd January 2013 12:39pm

കൊല്‍ക്കത്ത: പാക്കിസ്ഥാനെതിരെ നാളെ നടക്കുന്ന ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലി കളിച്ചേക്കില്ല. ചെന്നൈയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ പന്തെറിയുന്നതിനിടെ ക്രീസില്‍ വീണ് കോഹ്‌ലിയുടെ കാല്‍പാദത്തിന് പരിക്കേറ്റിരുന്നു.

Ads By Google

തുടര്‍ന്ന് കോഹ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും എം.ആര്‍.ഐ സ്‌കാനിങ്ങിന് വിധേയനാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്‌കാനിങ് റിപ്പോര്‍ട്ടില്‍ കുഴപ്പം കണ്ടിരുന്നില്ല. എങ്കിലും രണ്ടാം ഏകദിനത്തില്‍ കോഹ്‌ലിയെ ഇറക്കേണ്ടെന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കോഹ്‌ലിയെ രണ്ടാം ഏകദിന മത്സരത്തില്‍ ഇറക്കണം എന്ന നിലപാടിലാണ് അസോസിയേഷനിലെ ചിലര്‍ എന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ കോഹ്‌ലിയെ കളിപ്പിക്കുന്ന കാര്യത്തില്‍ നാളെ മാത്രമേ വ്യക്തത വരൂ.

ഫെയര്‍ ഫാക്‌സ് മീഡിയ ടീമിന്റെ 2012 ലെ ലോക ഇലവനില്‍ ഇന്ത്യയില്‍ നിന്ന് കോഹ്‌ലിയെ മാത്രമാണ് തിരഞ്ഞെടുത്തത്. നാല് ടീമുകളില്‍ നിന്നുള്ള താരങ്ങളാണ് ലോക ഇലവനില്‍ ഇടംപിടിച്ചത്.

2011 ല്‍ ഒരു താരത്തെപ്പോലും ഉള്‍ക്കൊള്ളിക്കാനാകാത്ത ഓസ്‌ട്രേലിയയുടെ മൂന്ന് താരങ്ങള്‍ ഇത്തവണ ലോക ടീമില്‍ ഇടംനേടി. നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്, മൈക്ക് ഹസി, പീറ്റര്‍ സിഡില്‍ എന്നിവരാണ് ഓസിസ് താരങ്ങള്‍.

Advertisement