എഡിറ്റര്‍
എഡിറ്റര്‍
ഐ.സി.സി അവാര്‍ഡ്: കൊഹ്‌ലി മികച്ച ഏകദിന ക്രിക്കറ്റര്‍; സംഗക്കാര ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍
എഡിറ്റര്‍
Sunday 16th September 2012 1:15am

Kumar Sangakkara & Virat Kohliകൊളംബോ: കഴിഞ്ഞ പന്ത്രണ്ട് മാസത്തെ സ്വപ്‌നസാഫല്യത്തിന്റെ നിറവില്‍ ഇന്ത്യയുടെ യുവതാരം വിരാട് കൊഹ്‌ലി മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) പുരസ്‌കാരം കൈപ്പിടിയിലൊതുക്കി. വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്ററായി ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയെ തെരഞ്ഞെടുത്തു. സച്ചിനെ മറികടന്നാണ് സംഗക്കാര പുരസ്‌കാരം നേടിയത്് എന്നതും ശ്രദ്ധേയമാണ്.

Ads By Google

വര്‍ഷത്തെ മൂന്ന് പുരസ്‌കാരമാണ് നിയമബിരുദധാരിയും ശ്രീലങ്കന്‍ ക്രിക്കറ്ററുമായ സംഗക്കാര തിരഞ്ഞെടുക്കപ്പെട്ടത്. ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് പുറമെ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ പുരസ്‌കാരവും പൊതുജനങ്ങള്‍ തിരഞ്ഞെടുത്ത മികച്ച താരമായി (പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ്) തെരഞ്ഞെടുത്തതും സംഗക്കാരയെയാണ്.

മുപ്പതിതയൊന്ന് ഏകദിനത്തില്‍ നിന്നായി 1773 റണ്‍സ് നേടിയ ഇരുപത്തിമൂന്ന് കാരനായ കൊഹ്‌ലി 66.65 ശരാശരി റണ്‍സാണ് നേടിയത്. ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരെ നേടിയ കരിയറിലെ ഏറ്റവും മികച്ച സ്‌കോറായ 183 റണ്‍സ് ഉള്‍പ്പെടെ എട്ട് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയുമാണ് ഇക്കാലയളവില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ തന്റെ പേരിലാക്കിയത്.

32 അംഗ വിദഗ്ധരുടെ പാനല്‍ കൊഹ്‌ലിയെ തിരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹം പിന്നിലാക്കിയത് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെയാണ്. കൂടാതെ സംഗക്കാരയും ശ്രീലങ്കയുടെ തീപ്പൊരി ലസിത് മലിംഗയെയുമാണ് അവസാന റൗണ്ട് വരെ കൊഹ്‌ലിക്ക് ഒപ്പമുണ്ടായത്.

പതിനാല് ടെസ്റ്റില്‍ നിന്ന് അഞ്ച് സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറിയുമായി 60.61 ശരാശരിയില്‍ സംഗക്കാര വാരിക്കൂട്ടിയത് 1,444 റണ്‍സാണ്. 37 ഏകദിനത്തില്‍ നിന്നായി 42.85 ശരാശരിയില്‍ മൂന്ന് സെഞ്ച്വറിയും ഒമ്പത് അര്‍ധസെഞ്ച്വറിയുമായി സംഗക്കാര നേടിയത് 1457 റണ്‍സാണ്. ഇക്കാലയളവില്‍ 42 പേരെയാണ് വിക്കറ്റിന് പിറകില്‍ നിന്ന് പുറത്താക്കിയത്.

വെസ്റ്റ് ഇന്‍ഡീസ് ഓഫ് സ്പിന്നര്‍ സുനില്‍ നരേയ്ന്‍ മികച്ച ഭാവിവാഗ്ദാനമായി തെരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ റിച്ചാര്‍ഡ് ലെവി ആണ് മികച്ച ട്വന്റി 20 താരം. ന്യൂസിലാന്‍ഡിന്റെ ഡാനിയല്‍ വെട്ടോറിക്ക് ഐ.സി.സി സ്പിരിറ്റ് ഓഫ് ദി ക്രിക്കറ്റ് അവാര്‍ഡിനര്‍ഹനായി. അയര്‍ലന്റിന്റെ ജോര്‍ജ് ഡോക്രെല്‍ ഐ.സി.സി അസോസിയേറ്റ് ക്രിക്കറ്റര്‍ ഒഫ് ദി ഇയര്‍ ആണ്. ശ്രീലങ്കക്കാരനായ കുമാര ധര്‍മസേന മികച്ച അമ്പയറായി തെരഞ്ഞെടുക്കപ്പെട്ടു.

Advertisement