എഡിറ്റര്‍
എഡിറ്റര്‍
കരുണിന്റെ ട്രിപ്പിളിന് രഹാനയെ മറികടക്കാനാവില്ല: മലയാളി താരത്തിന് അവസരം നല്‍കാത്തതിന്റെ വിശദീകരണവുമായി കോഹ്‌ലി
എഡിറ്റര്‍
Wednesday 8th February 2017 4:30pm

kohli-karun-rahane

 

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ അജിങ്ക്യ രഹാനയെ കളിപ്പിക്കാനുള്ള ടീമിന്റെ തീരുമാനത്തെ പിന്തുണച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി രംഗത്ത്. കരുണ്‍ നായരുടെ ഒരിന്നിങ്‌സിനു രഹാനയുടെ സ്ഥാനത്തെ മറികടക്കാനാകില്ലെന്നാണ് കോഹ്‌ലി ഹൈദരാബാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.


Also read ‘ബംഗ്ലാദേശ് പഴയ ബംഗ്ലാദേശല്ല’; കോഹ്‌ലിയോടും സംഘത്തോടും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി അനില്‍ കുംബ്ലെ 


ഇംഗ്ലണ്ടിനെതിര ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കരുണ്‍ നായരെ അവസാന ഇലവനില്‍ കളിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ടീം നായകന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്. കരുണ്‍ നായരുടെ ഒരു മികച്ച ഇന്നിങ്സിന് അജിങ്ക്യ രഹാനെയുടെ രണ്ടു വര്‍ഷത്തെ കഠിനാധ്വാനത്തെ മറികടക്കാനാവില്ലെന്നാണ് കോഹ്‌ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ടെസ്റ്റില്‍ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് രഹാനെ. അയാളുടെ ബാറ്റിംങ് ശരാശരി അമ്പതിന് മുകളിലാണ്. നായകന്‍ വ്യക്തമാക്കി. നേരത്തെ ആദ്യ സെഞ്ച്വറി തന്നെ ട്രിപ്പിള്‍ നേട്ടത്തിലൂടെ മനോഹരമാക്കിയ കരുണിനെ അഭിനന്ദിച്ച് മുന്‍ താരങ്ങളെല്ലാം രംഗത്തെത്തിയിരുന്നു. കരുണ്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷയും. എന്നാല്‍ രഹാനെ തിരിച്ചെത്തിയതോടെ കരുണ്‍ ടീമിനു പുറത്തായേക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

ട്രിപ്പിള്‍ സെഞ്ച്വറി നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് കരുണ്‍ നായര്‍. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ആരംഭിച്ച ട്വന്റി-20 മത്സരത്തില്‍ കരുണിനെ ഉള്‍പ്പെടുത്താത്തതിനെതിരെ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ രംഗത്തെത്തിയിരുന്നു. നാളെയാണ് ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ഹൈദരാബാദ് ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

Advertisement