എഡിറ്റര്‍
എഡിറ്റര്‍
ഐ.സി.സി ക്രിക്കറ്റ് അവാര്‍ഡിനായി സച്ചിനും കോഹ്‌ലിയും
എഡിറ്റര്‍
Tuesday 14th August 2012 11:22am

ദുബായ്: അടുത്ത മാസം പ്രഖ്യാപിക്കുന്ന ഐ.സി.സി ക്രിക്കറ്റ് അവാര്‍ഡുകളില്‍ സച്ചിന്റേയും വിരാട് കോഹ്‌ലിയുടെയും പേര് പരിഗണനയില്‍. ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, മികച്ച ഏകദിന കളിക്കാരന്‍ എന്നീ വിഭാഗങ്ങളിലാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച റണ്‍ സ്‌കോറര്‍ ആയ കോഹ്‌ലിയുടെ പേരുള്ളത്.

Ads By Google

കോഹ്‌ലിക്കൊപ്പം ഇന്ത്യയില്‍ നിന്ന് മഹേന്ദ്രസിങ് ധോണിയും ഗൗതം ഗംഭീറും മികച്ച ഏകദിന കളിക്കാരുടെ പട്ടികയിലുണ്ട്. പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദി, അജ്മല്‍ എന്നിവരും ഏകദിന ക്രിക്കറ്റ് താരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. അതേസമയം, മികച്ച ടെസ്റ്റ് കളിക്കാരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ആരും ഇടം നേടിയില്ല.

ജനപ്രിയ താരത്തിന്റെ വിഭാഗത്തിലാണ് വീണ്ടും സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പേര് നിര്‍ദേശിച്ചിരിക്കുന്നത്. സച്ചിനൊപ്പം ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സണ്‍, ദക്ഷിണാഫ്രിക്കയുടെ ജാക്ക്കാലിസ്, ഫിലാന്‍ഡര്‍, ലങ്കയുടെ സംഗക്കാര എന്നിവരും ഇടം നേടിയിട്ടുണ്ട്.

പാക്കിസ്ഥാന്റെ സെയ്ദ് അജ്മല്‍, ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംല, ഫിലാന്‍ഡര്‍, ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ്, അലിസറ്റര്‍ കുക്ക്, ഓസ്‌ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്ക് ലങ്കയുടെ സംഗകാര എന്നിവരും മികച്ച ക്രിക്കറ്റ് താരത്തിനുള്ള പട്ടികയില്‍ ഇടം നേടി.

സെപ്റ്റംബര്‍ 15ന് കൊളംബോയില്‍ ആണ് പ്രഖ്യാപനം. 2011 ഓഗസ്റ്റ് മുതല്‍ 2012 ഓഗസ്റ്റുവരെയുള്ള പ്രകടനം വിലയിരുത്തിയാണ് ഐ.സി.സി അവാര്‍ഡിന് പരിഗണിക്കുന്നത്.

Advertisement