എഡിറ്റര്‍
എഡിറ്റര്‍
ലോകം കണ്ട മികച്ച ബാറ്റ്‌സ്മാനായി കോഹ്‌ലി വളരും: കിര്‍സ്റ്റണ്‍
എഡിറ്റര്‍
Tuesday 2nd October 2012 11:21am

കൊളംബോ: ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി ലോകം കണ്ട മികച്ച ബാറ്റ്‌സമാനായി ഉയര്‍ന്ന് വരുമെന്ന് ദക്ഷിണാഫ്രിക്കന്‍ കോച്ച് ഗാരി കിര്‍സ്റ്റണ്‍.

കോഹ്‌ലിയുടെ പ്രകടനത്തില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്. മികച്ച ക്രിക്കറ്ററാകാന്‍ അദ്ദേഹമെടുത്ത പരിശ്രമം ഏറെയാണ്. ആ പരിശ്രമം തന്നെയാണ് അദ്ദേഹത്തിന്റെ വിജയത്തിന് പിന്നിലും.

Ads By Google

ഇന്ത്യന്‍ ടീമിലെ ഓരോ കളിക്കാരനും അവരുടേതായ കഴിവുകളുണ്ട്. എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്തമായ ഒരു ശൈലിയാണ് കോഹ്‌ലിയുടേത്. അദ്ദേഹം ലോകം കണ്ട മികച്ച ബാറ്റ്‌സമാനായി വളര്‍ന്ന് വരും- കിര്‍സ്റ്റണ്‍ പറഞ്ഞു.

ബാറ്റിംഗില്‍ പ്രാഗല്‍ഭ്യമുള്ള താരമാണ് കോഹ്‌ലി. അതിനാല്‍ കോഹ്‌ലി ലോകത്തെ മികച്ച ബാറ്റ്‌സ്മാനാകും. കോഹ്‌ലിയുടെ പ്രകടനത്തില്‍ താന്‍ സന്തുഷ്ടനാണെന്നും മുന്‍ ഇന്ത്യന്‍ കോച്ചുകൂടിയായ കിര്‍സ്റ്റണ്‍ പറഞ്ഞു.

നിലവിലെ സൗത്ത് ആഫ്രിക്കന്‍ ടീം കരുത്തരാണെന്നും എന്നാല്‍ അന്താരാഷ്ട്ര മത്സരങ്ങളെ നേരിട്ടുള്ള പരിചയക്കുറവ് ടീമിനെ വലയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement