എഡിറ്റര്‍
എഡിറ്റര്‍
നായകനായി കോഹ്‌ലി ഇല്ലെന്ന് ആരാ പറഞ്ഞത്? പരിക്കിനിടയിലും പോരാളികള്‍ക്ക് ഉര്‍ജ്ജമായി കോഹ്‌ലി കളത്തിലെത്തി; വീഡിയോ കാണാം
എഡിറ്റര്‍
Saturday 25th March 2017 2:55pm

 

ധര്‍മ്മശാല : പരിക്കേറ്റ് പുറത്തായെങ്കിലും ടീം ഇന്ത്യക്ക് പിന്തുണയുമായി ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്ലി കളത്തിലിറങ്ങി. മത്സരത്തിനിടയില്‍ടീംഗങ്ങള്‍ക്ക് കുടിവെള്ളവുമായി ഡ്രിങ്‌സ് ബോയ് ആയാണ് നായകന്റെ ആര്‍ഭാടങ്ങളൊന്നുമില്ലാതെ കോഹ്‌ലി ഗ്രൗണ്ടിലെത്തിയത്.


Also read വിഷമഘട്ടത്തില്‍ ഊര്‍ജ്ജം പകര്‍ന്നത് സച്ചിന്റെ വാക്കുകള്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അവസരം കാത്തു നില്‍ക്കുന്ന കുല്‍ദീപ് യാദവ് സംസാരിക്കുന്നു 


കളിക്കളത്തിലെ ചൂടനെന്നും ട്രംപെന്നും വിശേഷിപ്പിക്കുന്ന ഓസിസ് മാധ്യമങ്ങള്‍ക്കും നായകന്റെ ഈ രംഗപ്രവേശം കണ്ടില്ലെന്ന് വയ്ക്കാന്‍ കഴിയുമായിരിക്കില്ല.

കളി തുടങ്ങി അഞ്ച് ഓവര്‍ പിന്നിട്ടപ്പോളാണ് ഇടവേളയില്‍ സഹതാരങ്ങള്‍ക്കെല്ലാം വെള്ളവുമായി കോഹ്ലി ഗ്രൗണ്ടിലെത്തിയത്. തോളിന് പരിക്കേറ്റതിനെ തുടര്‍ന്ന് കോഹ്ലി മത്സരത്തില്‍ നിന്ന് പിന്മാറിയ താരത്തിന് പകരം രഹാനെയാണ് ടീമിനെ നയിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഡ്രിങ്സ്ബോയ് ആണെന്നാണ് കമന്ററിക്കിടെ മുന്‍ ഓസീസ് താരം ബ്രെറ്റ് ലീ കോഹ്ലിയെ വിശേഷിപ്പിച്ചത്.

കോഹ്‌ലിയുടെ അഭാവത്തില്‍ നിരാശപ്പെട്ടവര്‍ക്കെല്ലാം സന്തോഷം നല്‍കുന്നതായിരുന്നു താരത്തിന്റെ ഗ്രൗണ്ടിലേക്കുള്ള ഈ വരവ്. ഗാലറിയിലെ കരഘോഷത്തൊടെയാണ് കോഹ്ലി ഗ്രൗണ്ട് വിട്ടത്.

 

Advertisement