എഡിറ്റര്‍
എഡിറ്റര്‍
ഐ.സി.സി റാങ്കിങ്ങില്‍ കോഹ്‌ലി ഒന്നാമത്
എഡിറ്റര്‍
Monday 10th March 2014 9:19am

kohli

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി.) ഏകദിന റാങ്കിങ്ങില്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ വിരാട് കോഹ്‌ലി വീണ്ടം ഒന്നാമത്.

മികച്ച പ്രകടനത്തിലൂടെ 881 പോയന്റോടെ ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്‌സിനെ മറികടന്നാണ് കോഹ്‌ലി ഒന്നാം സ്ഥാനത്തെത്തിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 31 ഏകദിന ഇന്നിങ്‌സുകളില്‍നിന്ന് ആറ്് സെഞ്ചുറിയുള്‍പ്പെടെ 1580 റണ്‍സാണ് കോഹ്‌ലി നേടിയത്.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ ശിഖര്‍ ധവാന്‍ മൂന്ന് സ്ഥാനങ്ങള്‍ മുന്നോട്ടുകയറി എട്ടിലത്തെിയപ്പോള്‍ രോഹിത് ശര്‍മ ഒരു സ്ഥാനം മെച്ചപ്പെടുത്തി 22ലത്തെി. മഹേന്ദ്ര സിങ് ധോണി ആറാം സ്ഥാനത്താണുള്ളത്.

ഇന്ത്യന്‍ ബൗളര്‍മാരില്‍ റാങ്കിങ്ങില്‍  അഞ്ചാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് മുന്നില്‍.

ഏഷ്യാകപ്പ് കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ലങ്കന്‍ ബാറ്റ്‌സ്മാന്‍ ലാഹിറു തിരിമന്നെ 29 സ്ഥാനങ്ങള്‍ മുന്നിലത്തെി കരിയറിലെ ഏറ്റവും മികച്ച റാങ്കിലത്തെി (39). ഏകദിന ബൗളര്‍മാരില്‍ ഇന്ത്യയുടെ രവീന്ദ്ര ജെഡേജ അഞ്ചാം സ്ഥാനത്തും ആര്‍. അശ്വിന്‍ 14ാം സ്ഥാനത്തുമാണ്.

ഏകദിന ടീമുകളുടെ റാങ്കിങ്ങില്‍ 117 പോയന്റോടെ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 113 പോയന്റോടെ ഇന്ത്യ രാണ്ടാം സ്ഥാനത്തും 112 പോയന്റോടെ ശ്രീലങ്ക മൂന്നാം സ്ഥാനത്തുമാണ്.

Advertisement