Categories

Headlines

അടി തെറ്റിയാല്‍ ആനയും വീഴും; ബൗണ്ടറി തടയുന്നതിനിടെ വീണ് വിരാട് കോഹ്‌ലിയ്ക്ക് പരുക്ക്; മൈതാനം വിട്ട വിരാടിന് പകരം രഹാനെ ടീമിനെ നയിക്കുന്നു 


റാഞ്ചി: മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം അവസാന നിമിഷങ്ങളിലേക്ക് നീളുമ്പോള്‍ സ്മിത്തും കൂട്ടരും പിടിമുറക്കുകയാണ്. തുടക്കത്തിലെ മുന്‍തൂക്കം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിയാതെ വരികയായിരുന്നു. ഇന്ത്യയുടെ പ്രതീക്ഷകളൊക്കെ തല്ലിക്കെടുത്തിയത് നായകന്‍ വിരാട് കോഹ്ലിയുടെ അപ്രതീക്ഷിത വിടവാങ്ങലായിരുന്നു.

മത്സരത്തിനിടെ ഓസീസ് താരത്തിന്റെ ഷോട്ട് ബൗണ്ടറി ലൈനില്‍ തടയാന്‍ ശ്രമിക്കവെ പരുക്കേറ്റ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മൈതാനത്തു നിന്നും മടങ്ങുകയായിരുന്നു. പന്തിനെ തടയാനായി ചാടി വീണ വിരാടിന്റെ ഷോള്‍ഡറിന് സാരമായി പരുക്കേറ്റിറ്റുണ്ട്. പരുക്കു മൂലം വിരാട് പിന്‍വാങ്ങിയതിനാല്‍ അജിന്‍ക്യാ രഹാനെയാണ് ടീമിന്റെ താല്‍ക്കാലിക ക്യാപ്റ്റന്‍.

മത്സരം നാല്‍പ്പതാം ഓവറിലെത്തി നില്‍ക്കെയായിരുന്നു ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടാകുന്നത്. ജഡേജയുടെ പന്ത് ഹാന്‍സ്‌കോമ്പ് ലെഗ് സൈഡില്‍ ബൗണ്ടറിയാക്കി മാറ്റാന്‍ ശ്രമിക്കുന്നു. മിഡ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വിരാട് ഓടിയെത്തുന്നു. പന്ത് ബൗണ്ടറി ലൈന്‍ കടക്കുമെന്നുറപ്പായതോടെ വിരാട് തടയാനായി എടുത്തു ചാടുകയായിരുന്നു.


Also Read; നായയ്ക്ക് ഭക്ഷണമായി പൂച്ചയെ ജീവനോടെ നല്‍കിയ ശേഷം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; യുവാവിന് ദുബായില്‍ ലഭിച്ച ശിക്ഷ ഇങ്ങനെ


എന്നാല്‍ ചാട്ടത്തില്‍ നിയന്ത്രണം നഷ്ടമായ വിരാട് ഷോള്‍ഡര്‍ കുത്തി വീഴുകയായിരുന്നു. ഷോള്‍ഡറിന് പരുക്കേറ്റ വിരാടിനെ ഉടനെ തന്നെ ഡ്രസ്സിംഗ് റൂമിലേക്ക് മടക്കി അയക്കുകയായിരുന്നു.

രഹാനെയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നില പരുങ്ങലിലാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസീസ് സ്‌കോര്‍ 298-4 എന്ന നിലയിലാണ്. സെഞ്ച്വറി കടന്ന നായകന്‍ സ്റ്റീവ് സ്മിത്തും അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട മാക്‌സ് വെല്ലുമാണ് ഓസ്‌ട്രേലിയയെ കരകയറ്റിയത്. ഇതോടെ ടെസ്റ്റില്‍ അയ്യായിരം റണ്‍സെന്ന കടമ്പയും സ്മിത്ത് പിന്നിട്ടിരിക്കുകയാണ്.‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ