എഡിറ്റര്‍
എഡിറ്റര്‍
‘ഡാ മോനെ അത് അങ്ങിനെയല്ല’; ഡി.ആര്‍.എസിനൊരുങ്ങിയ കോഹ്‌ലിയെ തടഞ്ഞ് ധോണി; മുന്‍ നായകനു മുന്നില്‍ വിനീതനായി താരം
എഡിറ്റര്‍
Monday 21st August 2017 1:58pm


ധാംബുള്ള: ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെയാരംഭിച്ച ഏകദിനത്തിലും കോഹ്‌ലിയും സംഘവും ലങ്കാദഹനം തുടരുകയാണ്. ഇന്നലെ നടന്ന ആദ്യ ഏകദിന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനം തുടര്‍ന്ന ഓപ്പണര്‍ ശിഖര്‍ ധവാന്റെ ബാറ്റിങ് പ്രകടനത്തിന്റെ മികവിലായിരുന്നു ഇന്നലത്തെ വിജയം.


Also read നെയ്മറിനു പിന്നിലെ മെസിയും ബാഴ്‌സ വിടുന്നു?; താരത്തിന് റെക്കോര്‍ഡ് വിലയിട്ടത് മാഞ്ചസ്റ്റര്‍ സിറ്റി


ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ച മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയും നായകന്‍ കോഹ്‌ലിയും മൈതാനത്ത് ഒത്തുചേരുമ്പോള്‍ നിരവധി മുഹൂര്‍ത്തങ്ങളാണ് ആരാധകര്‍ക്ക് ലഭിക്കുക. ഇന്നലത്തെ മത്സരത്തിലുമുണ്ടായിരുന്നു അത്തരമൊരു നിമിഷം.

ഡി.ആര്‍.എസ് സമ്പ്രദായം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കുന്ന നായകനെന്ന ഖ്യാതിക്കുടമയായ ധോണി നേരത്തെ കോഹ്‌ലി മൈതാനത്തുള്ളപ്പോള്‍ ഡി.ആര്‍.എസ് വിളിച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു എന്നാല്‍ ഇന്നലെ ഡി.ആര്‍.എസിനു ശ്രമിച്ച കോഹ്‌ലിയെ ധോണി തടയുകയാണുണ്ടായത്.

ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ 18ാം ഓവറിലായിരുന്നു സംഭവം. യുസവേന്ദ്ര ചഹലിന്റെ പന്ത് ലങ്കന്‍ ബാറ്റ്സ്മാന്‍ കൗശല്‍ മെന്‍ഡിസിന്റെ പാഡില്‍ ഉരുമിയപ്പോഴായിരുന്നു കോഹ്‌ലി ഡി.ആര്‍.എസിനു മുതിര്‍ന്നത്. പന്ത് പാഡിലുരഞ്ഞപ്പോള്‍ ധോണിയുള്‍പ്പെടെയുളള ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്യ്തിരുന്നു.


Dont miss അരവിന്ദ് കെജ്‌രിവാളിനെ കുറിച്ചുള്ള ഡോക്യുമെന്ററി; വെട്ടിമാറ്റലും ബീപ്പ് ശബ്ദവും നല്‍കാതെ സെര്‍ട്ടിഫിക്കേഷന്‍ നല്‍കി സെന്‍സര്‍ബോര്‍ഡ്


അമ്പയര്‍ വിക്കറ്റ് നല്‍കാന്‍ തയ്യാറാകാതെ വന്നതോടെയാണ് കോഹ്‌ലി ഡി.ആര്‍.എസിനായി മുന്നോട്ട് വന്നത്. എന്നാലുടന്‍ തന്നെ കോഹ്ലിയുടെ അടുത്തെത്തിയ ധേണി വിക്കറ്റല്ലെന്നും ഡി.ആര്‍.എസ് വിളിക്കേണ്ടതില്ലെന്നും പറയുകയായിരുന്നു. മുന്‍ നായകന്‍ ഇടപെട്ടതോടെ കോഹ്‌ലി ഡി.ആര്‍.എസ് വിളിക്കാതെ പിന്മാറുകയും ചെയ്തു.

പിന്നീട് റിപ്ലേയില്‍ പന്ത് ഓഫ് സൈഡിലാണ് പതിച്ചതെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു. ധോണിയുടെ ഡി.ആര്‍.എസ് തീരുമാനങ്ങളെ നേരത്തെ തന്നെ കോഹ്‌ലിയുള്‍പ്പടെയുള്ള ക്രിക്കറ്റ് താരങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് പറഞ്ഞിരുന്നു. തന്നെയും ടീമിനെയും തിരുത്താനുള്ള എല്ലാ അവകാശവും ധോണിയ്ക്കുണ്ടെന്നും കോഹ്‌ലി പറഞ്ഞിരുന്നു.

Advertisement