എഡിറ്റര്‍
എഡിറ്റര്‍
ബാറ്റിംഗ് പൊസിഷനില്‍ ധോണിയും കോഹ്‌ലിയും സ്ഥാനം നിലനിര്‍ത്തി
എഡിറ്റര്‍
Wednesday 6th June 2012 8:00am

ദുബായി: ഐ.സി.സി, ഒ.ഡി.ഐ ചാമ്പ്യന്‍ഷിപ്പ് പുറത്തിറക്കിയ പട്ടികയില്‍ മഹേന്ദ്രസിംഗ് ധോണിയും വിരാട് കോഹ് ലിയും തങ്ങളുടെ സ്ഥാനം നിലനിര്‍ത്തി. രണ്ടുപേരും മൂന്നും നാലും സ്ഥാനത്തായിരുന്നു നിന്നിരുന്നത്.

846 റേറ്റിംഗ് പോയിന്റാണ് കോഹ്‌ലിയ്ക്ക് 752 പോയിന്റാണ് ധോണിയ്ക്കുള്ളത്. സൗത്ത് ആഫ്രിക്കയുടെ ഹഷീം അംല 871 പോയിന്റുമായി ഇവര്‍ക്ക് മുന്നിലുണ്ട്.

ഇന്ത്യന്‍ ടീമില്‍ നിന്നും 666 പോയിന്റുമായി 16 ാം സ്ഥാനത്താണ് ഗംഭീര്‍. ആദ്യ 20 ല്‍ സ്ഥാനം നേടാന്‍ ഇന്ത്യന്‍ ടീമിലെ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ടീം നിരയില്‍ 117 പോയിന്റുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

ഒന്നാം റാങ്കില്‍ ഓസ്‌ട്രേലിയയും രണ്ടാം റാങ്കില്‍ സൗത്ത് ആഫ്രിക്കന്‍ ടീമാണ്. അഞ്ചാം സ്ഥാനത്ത് ശ്രീലങ്കന്‍ ടീമും ആറാം സ്ഥാനത്ത് പാക്കിസ്ഥാനുമാണ് ഉള്ളത്.

Advertisement