തിരുവനന്തപുരം: വി.എ. അരുണ്‍കുമാറിനെതിരെ സര്‍ക്കാര്‍ നടപടിക്ക് നീങ്ങുന്നതിലൂടെ പകവച്ച് പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് മനസിലാകുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതുകൊണ്ടെന്നും അഴിമതിക്കെതിരെ വി.എസ് അച്യുതാനന്ദനും പ്രതിപക്ഷവും നടത്തുന്ന പ്രക്ഷോഭങ്ങള്‍ ഇല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വിതുരയില്‍ സിനു എന്ന ദളിത് യുവാവ് പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതിനെ വിമര്‍ശിച്ചുകൊണ്ട് സര്‍ക്കാര്‍ പോലീസിനെ അഴിച്ചുവിട്ടിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. ഇത് സര്‍ക്കാരിന്റെ പൊതുനയമാണെന്നാണ് കരുതേണ്ടത്. കേസില്‍ ഉള്‍പ്പെട്ട പോലീസുകാരെ സംരക്ഷിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സിനുവിനെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരേ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

malayalam news