കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിലെ ഫലം പുറത്ത് വന്നപ്പോള്‍ രണ്ടിടങ്ങളില്‍ എല്‍.ഡി.എഫും രണ്ടിടങ്ങളില്‍ യു.ഡി.എഫും വിജയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ വിജയി വര്‍ക്കലകഹാറിനെ പ്രഖ്യാപിച്ചു. തിരുവനന്തപുരം വര്‍ക്കല മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം എതിര്‍ സ്ഥാനാര്‍ഥി എഎ റഹീമിനേക്കാള്‍ 10895 വോട്ടുകളാണ് ലീഡ് നേടിയത്.

വയനാട് ജില്ലയിലെ മാനന്തവാടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ വിജയലക്ഷ്മി വിജയിച്ചതായി പ്രഖ്യാപിച്ചു. വിജയലക്ഷ്മി 65443 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ കെ.സി കുഞ്ഞിരാമന് 49539 വോട്ടുകളാണ് ലഭിച്ചത്.

തരൂര്‍ മണ്ഡലത്തില്‍ മന്ത്രി എ.കെ ബാലന്‍ വിജയിയായി പ്രഖ്യാപിച്ചു. 25612 വോട്ടിന്റെ ലീഡിനാണ് ബാലന്റെ വിജയം. തലശ്ശേരി മണ്ഡലത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ വിജയിച്ചു. 12339 ആണ് ലീഡ്.