ബാംഗ്ലൂര്‍: മഅദനിയുടെ അറസ്റ്റ് സംബന്ധിച്ച് കേരള ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ ഉറപ്പ് പാലിക്കുമെന്നാണ് കരുതുന്നതെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി വി എസ് ആചാര്യ. ഇരു ആഭ്യന്തര വകുപ്പുകളും തമ്മില്‍ നല്ല ബന്ധമാണുള്ളത്.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ കര്‍ണാടക സര്‍ക്കാര്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ല. മഅദനിയുടെ അറസ്റ്റിന്റെ കാര്യത്തിലും ഇടപെടല്‍ നടന്നിട്ടില്ല. മഅദനിയെ ലക്ഷ്യം വെച്ച് കേസ് മുന്നോട്ട് പോകുന്നുവെന്ന ആരോപണം തെറ്റാണ്. കേസിന്റെ നടപടിക്രമങ്ങള്‍ക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ഉന്നത് പോലീസ് സംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.

മഅദനിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പി ഡി പി പ്രവര്‍്തകര്‍ അന്‍വാറുശ്ശേരിയില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കും കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനുമെതിരെ മുദ്രാവാക്യം വിളികളുയര്‍ത്തുകയാണ്.