Categories

മ­ത­ കോ­ട­തി­യെ­ക്കു­റി­ച്ച് അ­ന്വേ­ഷി­ക്കും: കോ­ടി­യേ­രി

തിരുവനന്തപുരം: സംസ്ഥാന­ത്ത് പോ­പ്പു­ലര്‍­ഫ്ര­ണ്ടി­ന്റെ നേ­തൃ­ത്വ­ത്തില്‍ ന­ട­ക്കു­ന്ന മ­ത­കോ­ട­തി­യെ­ക്കു­റി­ച്ച് അ­ന്വേ­ഷി­ക്കു­മെ­ന്ന് ആ­ഭ്യ­ന്ത­ര­മ­ന്ത്രി കോ­ടി­യേ­രി ബാ­ല­കൃ­ഷ്­ണന്‍ അ­റി­യിച്ചു. നി­യ­മ­വി­രു­ദ്ധ­മാ­യാ­ണ് ഇത്ത­രം കോ­ട­തി­കള്‍ പ്ര­വര്‍­ത്തി­ക്കു­ന്ന­തെ­ങ്കില്‍ ന­ട­പ­ടി­യെ­ടു­ക്കും.

നി­യ­മ­സ­ഭ­യില്‍ പ്ര­തി­പക്ഷ­ത്തെ ആ­ര്യാ­ടന്‍ മു­ഹ­മ്മ­ദി­ന്റെ സ­ബ്­മിഷ­ന് മ­റുപ­ടി പ­റ­യു­ക­യാ­യി­രു­ന്നു കോ­ടി­യേരി. താ­ലി­ബാന്‍ മാ­തൃ­ക­യില്‍ ന­ട­ക്കു­ന്ന മത കോ­ട­തി­കള്‍ നി­രോ­ധി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെട്ടായി­രു­ന്നു ആ­ര്യാട­ന്റെ സ­ബ്­മി­ഷന്‍.

മു­സ് ലിം മ­ത വി­ഭാ­ഗ­ങ്ങ­ളി­ലെ സി­വില്‍ കേ­സു­കള്‍ കൈ­കാര്യം ചെ­യ്യു­ന്ന­തി­നാ­യി ദാ­റുല്‍ ഖ­ദ എ­ന്ന പേ­രില്‍ മ­ത പ­ണ്ഡി­ത­രു­ടെ നേ­തൃ­ത്വ­ത്തില്‍ കോടതി പ്ര­വര്‍­ത്തി­ക്കു­ന്നു­ണ്ട്. പോ­പ്പു­ലര്‍ ഫ്ര­ണ്ടി­ന്റെ മ­ത സം­ഘ­ട­നയാ­യ ഇ­മാം­സ് കൗണ്‍­സി­ലിന്റെ നേ­തൃ­ത്വ­ത്തി­ലാ­ണ് ഇത്ത­രം കോ­ട­തി­കള്‍ പ്ര­വര്‍­ത്തി­ക്കു­ന്ന­തെ­ന്ന് ചി­ല പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളില്‍ നി­ന്ന് വ്യ­ക്ത­മാ­യി­ട്ടു­ണ്ട്.

എ­ന്നാല്‍ ഇത്ത­രം കോ­ട­തി­കള്‍ താ­ലി­ബാന്‍ മാ­തൃ­ക­യില്‍ വി­ധി­കള്‍ പു­റ­പ്പെ­ടു­വി­ക്കു­ന്ന­താ­യി ശ്ര­ദ്ധ­യില്‍­പ്പെ­ട്ടി­ട്ടി­ല്ലെന്നും കോ­ടി­യേ­രി വ്യ­ക്ത­മാ­ക്കി. പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുന്ന 20 ഓളം സംഘടനകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍­ത്തു.

മാധ്യ­മ റി­പ്പോര്‍­ട്ടു­ക­ളു­ടെ അ­ടി­സ്ഥാ­ന­ത്തില്‍ ഇത്ത­രം കോ­ട­തി­കള്‍­ക്കെ­തിരെ സര്‍­ക്കാര്‍ ശ­ക്തമാ­യ ന­ട­പ­ടി­ക­ളെ­ടു­ക്ക­ണ­മെ­ന്ന് ആ­ര്യാ­ടന്‍ ആ­വ­ശ്യ­പ്പെട്ടു. പി എഫ് ഐ, എന്‍ ഡി എഫ്, പി ഡി പി തു­ടങ്ങി­യ ക­ക്ഷി­ക­ളെല്ലാം ഒ­രേ ആശ­യം മുന്‍­നിര്‍­ത്തി­പ്ര­വര്‍­ത്തി­ക്കു­ന്ന സം­ഘ­ട­ന­ക­ളാ­ണെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.

പോ­പ്പു­ലര്‍ ഫ്ര­ണ്ട് കേ­ര­ള­ത്തില്‍ ഇ­സ് ലാ­മി­ക­വ­ത്­ക­ര­ണ­ത്തി­ന് ശ്ര­മി­ക്കു­ക­യാ­ണെ­ന്ന് ക­ഴി­ഞ്ഞ ദിവ­സം മു­ഖ്യ­മന്ത്രി പ­റ­ഞ്ഞി­രു­ന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.