തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ എന്ന് അറസ്റ്റ് ചെയ്യണമെന്ന് കര്‍ണാടക പോലീസാണ് തീരുമാനിക്കേണ്ടതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

ഏത് സാഹചര്യവും നേരിടാന്‍ കേരള പോലീസ് സജ്ജമാണ്. അറസ്റ്റുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യമൊന്നും ഉന്നയിച്ചിട്ടില്ല.

രാഷ്ട്രപതിയുടെ സന്ദര്‍ശനം കൂടി കണക്കിലെടുത്തായിരിക്കും അറസ്റ്റെന്നും കോടിയേരി പറഞ്ഞു.