Administrator
Administrator
റോഡിലിറങ്ങാന്‍ കഴിയാത്തതിനാല്‍ കോണ്‍ഗ്രസ് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നു
Administrator
Tuesday 29th March 2011 10:56am

kodiyery balakrishnanകാസര്‍ഗോഡ്: റോഡിലിറങ്ങി പ്രചാരണം നടത്താന്‍ കഴിയാത്തതിനാലാണ് കോണ്‍ഗ്രസുകാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ലോട്ടറി മാഫിയ തലവന്‍ മണികുമാര്‍ സുബ്ബയാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമൊഴുക്കുന്നത്. കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.

സിന്ധു ജോയിക്ക് പറ്റിയ പാര്‍ട്ടി കോണ്‍ഗ്രസാണെന്നും അവസരവാദികളും അധികാരമോഹികളും വിട്ടുപോകുന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കണമെന്ന് കോഴിക്കോട് പി. ജയരാജന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം ഉദ്ധരിച്ച് കോടിയേരി പറഞ്ഞു. സംഭവത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement