തിരുവനന്തപുരം: എന്‍ ഡി എഫിന്റെ ഫ്രീഡം പരേഡിനെതിരെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. രാജ്യസ്‌നേഹം വളര്‍ത്തുകയല്ല പരേഡിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ശത്രുവായി കാണുന്നവര്‍ക്കെതിരെയുള്ള മാനസിക ആക്രമണമാണ് പരേഡ്‌കൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് 20 പേരുകളില്‍ എന്‍ ഡി എഫ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.