തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സര്‍ക്കാരിന്റെ കാലത്ത് 29,646 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകഷ്ണന്‍. നിയമസഭയില്‍ അറിയിച്ചു. പത്ത് വയസ്സില്‍ താഴെയുള്ള 158 പേരും, 15നും 29നും ഇടയില്‍ പ്രായമുള്ള 13,897 പേരും, 30നും 65നും ഇടയില്‍ പ്രായമുള്ള 14,545 പേരും 65ന് മുകളില്‍ പ്രായമുള്ള 398 ഉം സ്ത്രീകളാണ് പീഡിപ്പിക്കപ്പെട്ടത്.

29,555 സ്ത്രീ പീഡനകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 25,423 കേസില്‍ പ്രതികളെ കണ്ടെത്തി. ഈ സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 609 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.