തിരുവനന്തപുരം: സംസ്ഥാനത്ത് ലൗ ജിഹാദ്, റോമിയോ ജിഹാദ് എന്നീ പേരുകളില്‍ നിര്‍ബന്ധിത മതംമാറ്റം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രി നിയമസഭയെ അറിയിച്ചതാണിത്.

കോടതി നിര്‍ദേശപ്രകാരം ഇതെക്കുറിച്ച് എല്ലാ പോലിസ് സൂപ്രണ്ടുമാരും കമ്മീഷണര്‍മാരും അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.