തിരുവനന്തപുരം: ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ബോംബ് ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തേക്ക് എസ് എം എസ് സന്ദേശമെത്തുകയായിരുന്നു.

പോലീസും ബോംബ് സ്‌ക്വാഡും മന്ത്രിയുടെ വസതിയില്‍ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തേക്കാണ് എസ്.എം.എസ്. സന്ദേശമെത്തിയത്.