kodiyery balakrishnanതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് മുന്‍പ് സര്‍ക്കാര്‍ 100 ദിന കര്‍മപദ്ധതിയെന്ന പേരില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചതിനെതിരെയാണ് നോട്ടീസ്. നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അവകാശലംഘന നോട്ടീസ് നല്‍കിയത്.

നിയമസഭയോടുള്ള അനാദരവാണ് മുഖ്യമന്ത്രിയുടെ നടപടിയെന്ന് കോടിയേരി ചൂണ്ടിക്കാട്ടുന്നു. നിയമസഭാ സമാജികനെന്ന നിലയില്‍ നിയമസഭാചട്ടം 154 മുഖ്യമന്ത്രി ലംഘിച്ചുവെന്നാരോപിച്ചാണ് നോട്ടീസ്. കഴിഞ്ഞ ദിവസം സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചിരുന്നില്ല.

അനിശ്ചിതകാലത്തേക്ക് പിരിയാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ പുറത്ത് പ്രഖ്യാപിച്ചത് നിയമസഭാ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് കോടിയേരിയുടെ ആരോപണം.