kodiyery balakrishnanന്യൂദല്‍ഹി: നിയമസഭയിലെ വിഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കുന്നതില്‍ പ്രതിപക്ഷത്തിന് എതിര്‍പ്പില്ലെന്ന് സിപിഎം നിയമസഭ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. മാധ്യമ വിചാരണയോട് യോജിപ്പില്ലെന്ന നിലപാടാണ് ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ളതെന്നും കോടിയേരി പറഞ്ഞു.

പ്രതിപക്ഷത്തിന് പ്രതികൂലമായതൊന്നും ദൃശ്യങ്ങളിലില്ല. ദൃശ്യങ്ങള്‍ കാണിക്കണോ വേണ്ടയോ എന്ന് സ്പീക്കര്‍ക്ക് തീരുമാനിക്കാം. സസ്‌പെന്‍ഷനെ എല്‍ഡിഎഫ് പേടിക്കുന്നില്ലെന്നും മുന്‍പും പലതവണ സസ്‌പെന്‍ഷന് വിധേയമായവരാണ് തങ്ങളെന്നും കോടിയേരി പറഞ്ഞു. കോഴിക്കോട്ടെ വെടിവയ്പ്പില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ ഭരണപക്ഷം നാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Subscribe Us:

പൊലീസിനു മാത്രമല്ല വിദ്യാര്‍ഥികള്‍ക്കും മനുഷ്യാവകാശമുണ്ട്. പൊലീസിന്റെ സംരക്ഷകരായി മാറുന്നതു മനുഷ്യാവകാശ കമ്മിഷനു യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.